Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അശ്രദ്ധമായ ഡ്രൈവിംങ്ങും ഓവർലോഡും കാരണം പൊലിഞ്ഞത് 42 ജീവനുകൾ; കുളുവിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിൽ ഉള്ളത് മുപ്പതിലധികം ആളുകൾ; അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത് ബസിന് മുകളിൽ പോലും ആളുകൾ കയറിയിരുന്ന് യാത്ര ചെയ്തത്

അശ്രദ്ധമായ ഡ്രൈവിംങ്ങും ഓവർലോഡും കാരണം പൊലിഞ്ഞത് 42 ജീവനുകൾ; കുളുവിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിൽ ഉള്ളത് മുപ്പതിലധികം ആളുകൾ; അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത് ബസിന് മുകളിൽ പോലും ആളുകൾ കയറിയിരുന്ന് യാത്ര ചെയ്തത്

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡിഗഡ്: ഹിമാചൽ പ്രദേശിൽ 42 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തിന് കാരണം അശ്രദ്ധമായ ഡ്രൈവിംങ്ങും ഓവർലോഡും. ബസിന്റെ പരിധിയിലും അധികം ആളുകളാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ബസിന്റെ മുകളിൽ പോലും യാത്രക്കാർ ഉണ്ടായിരുന്നു. ഇത് മരണസംഖ്യ ഉയരുന്നതിന് ഇടയാക്കി. ഡ്രൈവറുടെ അശ്രദ്ധയും അമിത ഭാരവും കാരണമാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഇന്നലെയാണ് ഹിമാചൽ പ്രദേശിലെ കുളുവിൽ സ്വകാര്യ ബസ് കൊക്കയിലേക്കു മറിഞ്ഞ് 42 പേർ മരിച്ചത്. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിനു മുകളിൽ യാത്രക്കാർ കയറിയിരുന്നതാണു മരണസംഖ്യ കൂടാൻ കാരണമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുളുവിലെ ബഞ്ചാറിൽനിന്നും 60 കിലോമീറ്റർ ദൂരെയുള്ള ഗഡഗുഷൈനിയിലേക്കു പോകവെ അഞ്ഞൂറടി താഴ്ചയിലേക്കു ബസ് മറിയുകയായിരുന്നു.

അശ്രദ്ധമായ ഡ്രൈവിങ്ങും പരിധിയലധികം ആളുകൾ കയറിയതുമാണു ബസ് അപകടത്തിൽപ്പെടാൻ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹിമാചൽ ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ തുടങ്ങിയവർ അനുശോചിച്ചു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP