Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യ ബസ് സമരം തുടരും; വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി; രാമചന്ദ്രൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കുന്നത് വരെ അനിശ്ചിത കാല ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ

സ്വകാര്യ ബസ് സമരം തുടരും; വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി; രാമചന്ദ്രൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കുന്നത് വരെ അനിശ്ചിത കാല ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ

കോഴിക്കോട്:സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരും. വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കണമെന്ന ആവശ്യവുമായ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അനിശ്ചിത കാല സമരം തുടരാൻ ബസുടമകൾ തീരുമാനിച്ചത്. രാമചന്ദ്രൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ബസുടമകൾ ഉറപ്പിച്ചതോടെ ജനങ്ങൾക്ക് വലിയ ദുരിത പർവമാണ് ഉണ്ടായിരിക്കുന്നത്.വിദ്യാർത്ഥികളുടെ മിനിമം ചാർജ് രണ്ട് രൂപയാക്കണം എന്നാണ് ബസുടമകളുടെ വാദം.

അതേ സമയം സർക്കാർ പ്രഖ്യാപിച്ച ചർച്ചയ്ക്കിടെ സംഘർഷം ഉണ്ടായി. മുഴുവൻ ബസ്സുടമകളേയും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് പറഞ്ഞതോടെയാണ് ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ ട്രാൻസ്പോർട്ട് മന്ത്രി ചർച്ചയ്്ക്കിടെ പ്രതിഷേധത്തിനും സാക്ഷിയായി,

സർക്കാർ ചാർജ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വകാര്യ ബസ്സുടമകൾ സമരം പ്രഖ്യാപിച്ചത് ഒരു ഒത്തുകളിയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇത് സാധൂകരിക്കുന്ന രീതിയിലാണ് ഇന്ന് ചർച്ചയ്ക്കിടെ ഒരുവിഭാഗം പ്രതിഷേധവുമായി എത്തിയത്. മിനിമം ചാർജ് എട്ടുരൂപയാക്കിയത് അംഗീകരിക്കാൻ ആവില്ലെന്നും വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് കൂട്ടണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല ബസ് സമരം തുടങ്ങിയത്.

എന്നാൽ സമരം ജനരോഷം ശമിപ്പിക്കാനുള്ള ഒത്തുതീർപ്പാണെന്ന വാദം ഉയർന്നതോടെ മിനിമം ചാർജിന്റെ കാര്യത്തിലല്ല, മറിച്ച് വിദ്യാർത്ഥികളുടെ ചാർജ് കൂട്ടിയേ തീരൂ എന്ന നിലപാടിലേക്ക് ബസ്സുടമകൾ മാറി. ഇതിലും ആശയക്കുഴപ്പം ഉണ്ട്. അതിനിടെയാണ് ഇന്ന് നടന്ന യോഗത്തിനിടെ സംഘർഷാന്തരീക്ഷം ഉണ്ടായത്. ചർച്ച നടക്കുന്ന കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് എംഎസ്എഫ് മാർച്ച്. മാർച്ച് പൊലീസ് തടഞ്ഞു. വിദ്യാർത്ഥി ചാർജ് വർധിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു മാർച്ച്. അതേസമയം, യോഗസ്ഥലത്ത് പ്രതിഷേധവുമായി ഒരു വിഭാഗം ബസ്സുടമകളും ഉണ്ട്. അവരെയും അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നു.

സർക്കാർ പ്രഖ്യാപിച്ച നിരക്കുവർധന അപര്യാപ്തമെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരം തുടങ്ങിയതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ ബസ് നിരക്ക് കൂട്ടിയിട്ടും സമരം നടത്തുകയാണ് ബസ് ഉടമകൾ. ഇതിന് പിന്നിൽ ചില കള്ളക്കളികളുണ്ടെന്ന സൂചനയും പുറത്തുവന്നു. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ അറിവും സമ്മതവും ഉണ്ടെന്ന വിമർശനവും ഉയരുന്നു. ബസ് നിരക്ക് കൂട്ടിയതിലെ ജനരോഷം ഭയന്ന് ഗതാഗത മന്ത്രി തന്നെ കെഎസ്ആർസിയിലെ ഉന്നതൻ വഴി മലബാർ ബസ് ലോബിയുമായി നടത്തിയ രഹസ്യ ധാരണയാണ് സർക്കാർ സ്പോൺസേർസ് ബസ് സമരമെന്നാണ് ഉയർന്ന ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് ഇന്ന് ചർച്ചയ്ക്കിടെ ഉണ്ടായ പ്രതിഷേധവും. ഒരു വിഭാഗത്തെ മാത്രം ചർച്ചയ്ക്ക് വിളിച്ചുവെന്ന ആക്ഷേപമാണ് ഉള്ളത്.

തൊഴിലാളിയുടെ കൂലി 55% ഉയർന്നുവെന്നാണ് മന്ത്രി പറയുന്നത്. ഇതും തെറ്റാണ്. 11, 000 രൂപയിൽ നന്നും 17000 രൂപയായി പോലും ഈ കണക്ക് തെറ്റാണ്. എന്നാൽ 2014 ൽ നാറ്റ്പാർക്ക് കണക്കുകൾ പ്രകാരം ഒരു തൊഴിലാളിയുടെ 8 മണിക്കൂർ കൂലി 637. 75 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 796. 25 രൂപ മത്രം. കൂടിയത് 24% മാത്രം. ഇതിൽ നിന്ന് തന്നെ നിരക്ക് വർദ്ധനവിനായി സർക്കാരിനെ മന്ത്രി തെറ്റിധരിപ്പിച്ചുവെന്ന വാദമാണ് ശക്തമാകുന്നത്.

എന്നാൽ ശമ്പളം കൊടുത്തു മുടിക്കുന്നു എന്നവകാശപ്പെടുന്ന ആനവണ്ടിയുടെ എം പാനൽ ജീവനക്കാർക്ക് തൊഴിലാളി സർക്കാർ നൽകുന്നത് വെറും 440 രൂപ മാത്രം. 2014 ൽ ഇത് 400 രൂപയായിരുന്നു. മന്ത്രി പറയുന്ന ശമ്പള വർദ്ധനവ് കെ എസ് ആർ ടി സിയിൽ പോലും ഇല്ലെന്നതാണ് വസ്തുത. അതിനാൽ ഇപ്പോൾ നടക്കുന്ന സമരം വെറും രാഷ്ട്രീയ പ്രേരിതമാണെന്നും ചാർജ് സർക്കാർ വർധിപ്പിച്ചതിലെ ജനരോഷം ശമിപ്പിക്കാനാണ് ഇത്തരമൊരു നീക്കമെന്നുമാണ് ആക്ഷേപം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP