Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം; ആറിടത്ത് ജയം; കർണാടകയിൽ രണ്ടിടത്തും കോൺഗ്രസ്; ഡൽഹിയിൽ എഎപിക്കു കെട്ടിവച്ച് പണം നഷ്ടമായി

പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം; ആറിടത്ത് ജയം; കർണാടകയിൽ രണ്ടിടത്തും കോൺഗ്രസ്; ഡൽഹിയിൽ എഎപിക്കു കെട്ടിവച്ച് പണം നഷ്ടമായി

ന്യൂഡൽഹി: എട്ട് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്തി ബിജെപി. ഒരു ലോകസഭാ മണ്ഡലത്തിലേക്കും 10 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മേൽക്കൈ നേടി. ഹിമാചൽ പ്രദേശിലെ ഭോരംഗ്, ഡൽഹിയിലെ രജൗരി ഗാർഡൻ എന്നീ സീറ്റുകളിൽ ബിജെപി വിജയിച്ചു. രജൗരി ഗാർഡനിൽ എഎപി സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് ബിജെപി വിജയിച്ചത്. എഎപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.ഇവിടെ കെട്ടിവച്ച കാശു പോലും എഎപിക്ക് ലഭിക്കില്ല.

മധ്യപ്രദേശിലെ അത്തേർ, ബണ്ടാവഗഡ് എന്നിവിടങ്ങളിലും ബിജെപി തന്നെയാണ് മുന്നിൽ. രാജസ്ഥാനിലെ ദോൽപ്പൂരിലും ബിജെപി സ്ഥാനാർത്ഥി വിജയത്തിലേക്കു നീങ്ങുന്നതായാണു സൂചന. പശ്ചിമ ബംഗാളിലെ കാന്തി ദക്ഷിൺ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥി ഇവിടെ മൂന്നാം സ്ഥാനത്താണ്.

കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയേറ്റു. തെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസ് നിലനിർത്തി.നടന്നനഞ്ചൻഗോഡ് മണ്ഡലത്തിൽ 19611 വോട്ടുകൾക്ക് കല്ലേല കേശവമൂർത്തിയും ഗുണ്ടൽപ്പേട്ടിൽ 10877 വോട്ടിന് ഗീതാ മഹാദേവപ്രസാദും വിജയിച്ചു.ജനതാദൾ എസ് സ്ഥാനാർത്ഥികളെ നിർത്താതെ പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന് നേട്ടമായി.

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള വിജയം കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ്. എന്നാൽ കോൺഗ്രസ് വിട്ടുവന്ന മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയെ അടക്കം പ്രചാരണത്തിനിറക്കിയിട്ടും വിജയം കൈവിട്ടത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

 (വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP