Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തങ്ങളുടെ ആശങ്കകൾ അസ്ഥാനത്താണെന്ന് ആഭ്യന്തരമന്ത്രി ഉറപ്പിച്ച് പറഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിച്ച് ത്രിപുരയിലെ പ്രക്ഷോഭകർ; അമിത് ഷാ കൊടുത്ത വാക്കിന്റെ പുറത്ത് സംസ്ഥാനത്തെ പ്രതിഷേധം അവസാനിപ്പിച്ചതായി നേതാക്കൾ

തങ്ങളുടെ ആശങ്കകൾ അസ്ഥാനത്താണെന്ന് ആഭ്യന്തരമന്ത്രി ഉറപ്പിച്ച് പറഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിച്ച് ത്രിപുരയിലെ പ്രക്ഷോഭകർ; അമിത് ഷാ കൊടുത്ത വാക്കിന്റെ പുറത്ത് സംസ്ഥാനത്തെ പ്രതിഷേധം അവസാനിപ്പിച്ചതായി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: ത്രിപുരയിലെ പ്രതിഷേധം പിൻവലിച്ചു. അമിത്ഷായുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ബിജെപിയുടെ സഖ്യകക്ഷിയായ ഇൻഡിജിനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (IPFT) ആണ് ബന്ദ് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. വിവിധ സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് തീരുമാനം. സംസ്ഥാനത്ത് വിവിധ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധം നടത്തി വന്നത്.

അമിത് ഷാ അവതരിപ്പിച്ച പുതിയ പൗരത്വ ഭേദഗതി ബിൽ ത്രിപുരയിൽ വമ്പിച്ച പ്രതിഷേധങ്ങളിലേക്കാണ് നയിച്ചിരിക്കുന്നത്. ത്രിപുരയിൽ 144 പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഇന്റർനെറ്റ് സംവിധാനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇവിടത്തെ പ്രാദേശിക നേതാക്കൾ പലരും തങ്ങളുടെ അണികളെ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി നേരിൽ കണ്ടുകൊണ്ട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ, സ്വതവേ സമാധാനകാംക്ഷികളായ ആ നേതാക്കൾ പറയുന്ന കാര്യങ്ങളിൽപ്പോലും കാലുഷ്യവും, ഭീഷണിയുടെ സ്വരവും നിഴലിച്ചിരുന്നു.

'ത്രിപുരയെ പൗരത്വ ഭേദഗതി ബില്ലിൽ നിന്ന് ഒഴിവാക്കണം. ഇല്ലെങ്കിൽ, തങ്ങൾക്ക് അറിയാവുന്ന രീതിയിൽ ഗോത്രവർഗം പ്രതികരിച്ചെന്നിരിക്കും. എല്ലാ പ്രതികരണങ്ങളും ചിലപ്പോൾ രാഷ്ട്രീയമായിക്കൊള്ളണം എന്നില്ല!' എന്നായിരുന്നു നേതാക്കളുടെ പ്രതികരണം. പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ തിപുരയിലെ കുടിയേറ്റ ജനതയും, തദ്ദേശീയരും തമ്മിൽ കണ്ടാൽ മിണ്ടാത്ത അവസ്ഥയായിട്ടുണ്ട്.

തങ്ങൾ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് ഉറപ്പ് അമിത് ഷായിൽ നിന്നും ലഭിച്ചതായി നേതാക്കൾ പിന്നീട് പറഞ്ഞു. എന്നാൽ മേഘാലയയിലും അസമിലും പ്രതിഷേധം കനക്കുകയാണ്. അസമിൽ ഇന്ന് പൊലീസ് വെടിവയ്‌പ്പിൽ പരിക്കേറ്റ മൂന്ന് പേർ മരിച്ചു. മേഘാലയയിൽ ബാങ്കിന് തീയിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP