Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്തിലെ മർദ്ദം ക്രമീകരിക്കാത്തതിനെ തുടർന്ന് യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തമൊഴുകി ! 30 ലക്ഷം നഷ്ടപരിഹാരമാവശ്യപ്പെട്ട് ജെറ്റ് എയർവേയ്‌സ് വിമാനത്തിലെ യാത്രക്കാരൻ; സംഭവം മുംബൈയിൽ നിന്നും ജയ്പൂരിലേക്ക് 171 യാത്രക്കാരുമായി വിമാനം സഞ്ചരിക്കവേ

വിമാനത്തിലെ മർദ്ദം ക്രമീകരിക്കാത്തതിനെ തുടർന്ന് യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തമൊഴുകി ! 30 ലക്ഷം നഷ്ടപരിഹാരമാവശ്യപ്പെട്ട് ജെറ്റ് എയർവേയ്‌സ് വിമാനത്തിലെ യാത്രക്കാരൻ; സംഭവം മുംബൈയിൽ നിന്നും ജയ്പൂരിലേക്ക് 171 യാത്രക്കാരുമായി വിമാനം സഞ്ചരിക്കവേ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വിമാനത്തിനുള്ളിലെ മർദ്ദം ക്രമീകരിക്കാത്തതിനെ തുടർന്ന് യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തമൊഴുകി. പിന്നാലെ 30 ലക്ഷം രൂപ വിമാനക്കമ്പനിയോട് ആവശ്യപ്പെട്ട് ചികിത്സ തേടിയ യാത്രക്കാരൻ !. വിവാദങ്ങളിൽ തുടർച്ചയായി പെടാറുള്ള ജെറ്റ് എയർവേയ്‌സിനെയാണ് ക്യാബിനിലെ മർദ്ദം കുരുക്കിയത്. വിമാനത്തിനുള്ളിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനിയുടെ ഭാഗത്ത് നിന്നുമുള്ള വീഴ്ച ആരോപിച്ചാണ് ഇത്രയും ഭീമമായ തുക നഷ്ടപരിഹാരമായി യാത്രക്കാരൻ ചോദിച്ചിരിക്കുന്നതെന്ന് വിമാനക്കമ്പനി വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് വിമാനത്തിലെ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് അഞ്ച് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദവ്യത്യാസത്തെ തുടർന്ന് മുപ്പതോളം യാത്രക്കാരുടെ മൂക്കിലും ചെവിയിലും നിന്ന് രക്തമൊലിക്കുകയുണ്ടായി. മുംബൈയിൽ നിന്ന് ജയ്പുരിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിൽ 171 യാത്രക്കാരുണ്ടായിരുന്നു. വായുമർദം ക്രമീകരിക്കുന്ന സ്വിച്ച് പ്രവർത്തിപ്പിക്കാൻ മറന്നതിനെ തുടർന്നാണ് അനിഷ്ടസംഭവമുണ്ടായത്.

നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ മർദം ക്രമീകരിക്കുന്ന സ്വിച്ച് പ്രവർത്തിപ്പിക്കാതിരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് യാത്രക്കാരൻ വിമാനക്കമ്പനി അധികൃതരെ അറിയിച്ചിട്ടുണ്ട്. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന ജിവനക്കാരെ തൽക്കാലത്തേക്ക് ജോലിയിൽ നിന്ന് മാറ്റി നിർത്തി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP