Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ ഈഗോ മാറ്റാൻ 'സാർ' എന്ന് വിളിക്കുമായിരുന്നെന്ന് ചന്ദ്രബാബു നായിഡു; താൻ അങ്ങനെ ചെയ്തത് ആന്ധ്രയുടെ നന്മയ്ക്ക് വേണ്ടി; 2014ൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ആന്ധ്രയ്ക്ക് വേണ്ടി; ആ സഖ്യമില്ലായിരുന്നെങ്കിൽ തങ്ങൾക്ക് പത്ത് സീറ്റ് കൂടുതൽ കിട്ടുമായിരുന്നെന്നും നായിഡു

മോദിയുടെ ഈഗോ മാറ്റാൻ 'സാർ' എന്ന് വിളിക്കുമായിരുന്നെന്ന് ചന്ദ്രബാബു നായിഡു; താൻ അങ്ങനെ ചെയ്തത് ആന്ധ്രയുടെ നന്മയ്ക്ക് വേണ്ടി; 2014ൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ആന്ധ്രയ്ക്ക് വേണ്ടി; ആ സഖ്യമില്ലായിരുന്നെങ്കിൽ തങ്ങൾക്ക് പത്ത് സീറ്റ് കൂടുതൽ കിട്ടുമായിരുന്നെന്നും നായിഡു

മറുനാടൻ ഡെസ്‌ക്‌

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈഗോ മാറ്റാൻ മോദിയെ പത്തു തവണയെങ്കിലും 'സർ' എന്നു വിളിച്ചിട്ടുണ്ടെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുഖ്യമന്ത്രിയെന്ന നിലയിൽ ആന്ധ്രാപ്രദേശിന്റെ നന്മയ്ക്കു വേണ്ടിയാണ് താനങ്ങനെ ചെയ്തതെന്നും നായിഡു പറഞ്ഞു. ബുധനാഴ്ച വിളിച്ചു ചേർത്ത് സർവകക്ഷിയോഗത്തിൽ സംസാരിക്കവെയാണ് നായിഡു ഇക്കാര്യം വെളിപ്പെടുത്തിയത്.

2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ആന്ധ്രയ്ക്ക് വേണ്ടിയായിരുന്നു. ആ സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കിൽ തങ്ങൾക്ക് പത്ത് സീറ്റ് കൂടുതൽ ലഭിക്കുമായിരുന്നുവെന്നും നായിഡു കൂട്ടിച്ചേർത്തു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നിഷേധിച്ചതിനെ തുടർന്നാണ് ടിഡിപി കഴിഞ്ഞകൊല്ലം കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും എൻഡിഎ വിടുകയും ചെയ്തത്.

അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റനെ കണ്ട സന്ദർഭത്തിൽ മിസ്റ്റർ ക്ലിന്റൻ എന്നാണ് അഭിസംബോധന ചെയ്തതെന്നും രാഷ്ട്രീയരംഗത്ത് മോദി തന്റെ ജൂനിയറായിട്ടും പ്രധാനമന്ത്രിയായ ശേഷം 'സാർ' എന്നു മാത്രമേ വിളിച്ചിട്ടുള്ളുവെന്നും അത് സംസ്ഥാനത്തിനു വേണ്ടി പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് കൂടുതൽ പരിഗണന ലഭിക്കാനായിരുന്നുവെന്നും നായിഡു പറഞ്ഞു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടെയുണ്ടായ വർഗീയകലാപങ്ങളെ തുടർന്ന് മോദിയുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനായിരുന്നുവെന്ന് നായിഡു ഓർമിച്ചു. മോദിക്ക് ആന്ധ്രാപ്രദേശിനോടുള്ള പക്ഷപാതപരമായ പെരുമാറ്റത്തിന് കാരണം ഇതാണെന്നും നായിഡു കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന് പ്രത്യേകപദവി നൽകാൻ കേന്ദ്രത്തിന് മേൽ സമർദം ചെലുത്താൻ എല്ലാ കക്ഷികളേയും സംഘടിപ്പിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിൽ നിന്ന് വൈആർഎസ് കോൺഗ്രസ്, കോൺഗ്രസ്, ബിജെപി, ജനസേന, ഇടതു പാർട്ടികൾ എന്നിവർ വിട്ടു നിന്നു. പ്രത്യേക പദവിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സംസ്ഥാനസർക്കാർ പിൻവലിക്കുമെന്ന് നായിഡു കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP