Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാർത്ഥികൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുത്; ഹോസ്റ്റലിലെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന പ്രസംഗങ്ങളും സംഗീതവും നാടകവും അരുത്; പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യാനും പാടില്ല; മുംബൈ ഐഐടി സർക്കുലറിനെതിരെ വിദ്യാർത്ഥികളിൽ അമർഷം പുകയുന്നു

വിദ്യാർത്ഥികൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുത്; ഹോസ്റ്റലിലെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന പ്രസംഗങ്ങളും സംഗീതവും നാടകവും അരുത്; പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യാനും പാടില്ല; മുംബൈ ഐഐടി സർക്കുലറിനെതിരെ വിദ്യാർത്ഥികളിൽ അമർഷം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: അധികൃതരുടെ സർക്കുലറിനെതിരെ മുംബൈ ഐഐടിയിലെ വിദ്യാർത്ഥികൾക്കിടയിൽ അമർഷം പുകയുന്നു. ഭരണഘടന അനുവദിച്ചു തരുന്ന അവകാശങ്ങളെ തടയുന്നതാണ് 114 അദ്ധ്യാപകരുടെ ഒപ്പോടെ പാസാക്കിയിരിക്കുന്ന സർക്കുലറെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഇന്ന് രാവിലെയാണ് ക്യാമ്പസിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുത് എന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ ഡീൻ ഇമെയിലായി അയച്ചത്. സർക്കുലറിൽ പക്ഷേ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

ഹോസ്റ്റലിലെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന പ്രസംഗങ്ങളും, സംഗീതങ്ങളും, നാടങ്ങളുമെല്ലാം നിരോധിച്ചതായും, പോസ്റ്ററുകളുടെയും ലഘുലേഖകളുടെയും വിതരണം നിരോധിച്ചതായും സർക്കുലറിൽ പറയുന്നു. 2020 ജനുവരി 28 മുതൽ ഈ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും സർക്കുലറിലുണ്ട്.

പൗരത്വനിയമഭേദഗതിക്കെതിരെ ഈ മാസം ആദ്യം ഐഐടി ബോംബെയിലെ വിദ്യാർത്ഥികൾ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ എത്തി പ്രതിഷേധിച്ചിരുന്നു. ജെ.എൻ.യുവിൽ വിദ്യാർത്ഥികൾ ആക്രമണത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതിഷേധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP