Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി വിമാനത്തിൽ പറക്കുമ്പോഴും മൊബൈൽ ഫോണിൽ സംസാരിക്കാം; ഇന്റർനെറ്റ് ഉപയോഗിക്കാനും വോയിസ്‌ഡേറ്റാ സേവനങ്ങൾ ലഭ്യമാക്കുന്നതിനും വിമാന കമ്പനികൾക്കു അനുമതി നൽകി കേന്ദ്രസർക്കാർ

ഇനി വിമാനത്തിൽ പറക്കുമ്പോഴും മൊബൈൽ ഫോണിൽ സംസാരിക്കാം; ഇന്റർനെറ്റ് ഉപയോഗിക്കാനും വോയിസ്‌ഡേറ്റാ സേവനങ്ങൾ ലഭ്യമാക്കുന്നതിനും വിമാന കമ്പനികൾക്കു അനുമതി നൽകി കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ ഇനി വിമാനത്തിൽ പറക്കുമ്പോഴും മൊബൈൽ ഫോണിൽ സംസാരിക്കാം, ഇന്റർനെറ്റ് ഉപയോഗിക്കാം. ആകാശയാത്രകളിൽ വോയിസ്‌ഡേറ്റാ സേവനങ്ങൾ ലഭ്യമാക്കുന്നതിനു വിമാന കമ്പനികൾക്കു കേന്ദ്രസർക്കാർ അനുമതി നൽകി. ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളിൽ ഏതാനും മാസത്തിനകം സേവനങ്ങൾ പ്രാബല്യത്തിലാകും. ഇന്ത്യൻ ആകാശത്തു മാത്രമായിരിക്കും സൗകര്യം ലഭ്യമാകുക. എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കുമെന്നും വ്യോമയാനമന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.

ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ അധ്യക്ഷയായ ഉന്നതാധികാര സമിതി ടെലികോം കമ്മിഷനാണ്, ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിച്ചത്. വിമാനം 3000 അടി ഉയരത്തിൽ എത്തുമ്പോൾ യാത്രക്കാർക്കു സ്മാർട് ഫോണുകൾ ഉപയോഗിക്കാനാകും. ടെലികോം, വിമാന കമ്പനികൾ ഇതിനാവശ്യമായ സൗകര്യങ്ങൾ ഉടൻ ഏർപ്പാടാക്കും.

സേവനത്തിന് ഈടാക്കുന്ന തുക സംബന്ധിച്ചും വിമാന കമ്പനികൾക്കു തീരുമാനമെടുക്കാമെന്ന് അരുണ സുന്ദരരാജൻ പറഞ്ഞു. ആഭ്യന്തര മന്ത്രാലയം നേരത്തേത്തന്നെ ഈ നിർദേശത്തിന് അംഗീകാരം നൽകിയിരുന്നു. ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയും(ട്രായ്) ഇക്കാര്യത്തിൽ നേരത്തേ പച്ചക്കൊടി കാണിച്ചതാണ്. രാജ്യാന്തരതലത്തിൽ മുപ്പതിലധികം വിമാനക്കമ്പനികൾ നിലവിൽ മൊബൈൽ കോൾ, ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP