Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത് ഷായുടെ സുരക്ഷയ്ക്കുള്ള ചെലവ് എത്രയെന്ന കണക്ക് പുറത്ത് വിടില്ലെന്ന് ദേശീയ വിവരാവകാശ കമ്മീഷൻ; വിശദീകരണം നൽകിയത് ഷായുടെ സുരക്ഷാ ചെലവ് സംബന്ധിച്ച വിവരാവകാശ അപേക്ഷയെ തുടർന്ന്; വിശദീകരണം നൽകിയത് 2014 ജൂലൈ അഞ്ചിന് സമർപ്പിച്ച അപേക്ഷയ്ക്ക്

അമിത് ഷായുടെ സുരക്ഷയ്ക്കുള്ള ചെലവ് എത്രയെന്ന കണക്ക് പുറത്ത് വിടില്ലെന്ന് ദേശീയ വിവരാവകാശ കമ്മീഷൻ; വിശദീകരണം നൽകിയത് ഷായുടെ സുരക്ഷാ ചെലവ് സംബന്ധിച്ച വിവരാവകാശ അപേക്ഷയെ തുടർന്ന്; വിശദീകരണം നൽകിയത് 2014 ജൂലൈ അഞ്ചിന് സമർപ്പിച്ച അപേക്ഷയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുരക്ഷാ ആവശ്യങ്ങൾക്കായി ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് ചെലവ് എത്രയെന്ന കണക്ക് പുറത്ത് വിടാനാകിലെന്ന് ദേശീയ വിവരാവകാശ കമ്മീഷൻ. സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ, വ്യക്തിപരമായ വിവരങ്ങൾ എന്നിവ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടേണ്ടതില്ല. ഇവ ചൂണ്ടക്കാട്ടിയാണ് അമിത് ഷായുടെ സുരക്ഷാ ചെലവ് വിവരങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ കമ്മീഷൻ തള്ളിയത്.

സ്വകാര്യ വ്യക്തികൾക്ക് സുരക്ഷ നൽകുന്നത് സംബന്ധിച്ച് വിവരങ്ങളും അപേക്ഷയിൽ ചോദിച്ചിരുന്നു. എന്നാൽ ഇതും നൽകാൻ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷൻ നിലപാടെടുത്തു. ദീപക് ജുൻജ എന്ന വ്യക്തി 2014 ജൂലൈ അഞ്ചിനാണ് ഇതുസംബന്ധിച്ച് കമ്മീഷന് അപേക്ഷ നൽകിയത്. അന്ന് അമിത് ഷാ ബിജെപിയുടെ രാജ്യസഭ അംഗമായിരുന്നില്ല.

എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ വിവരങ്ങൾ നൽകാനാവില്ലെന്ന നിലപാട് ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുകയായിരുന്നു.തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടിനെതിരെ ദീപക് ജുൻജ അപ്പീൽ നൽകി. ഈ അപ്പീലിലാണ് കമ്മീഷന്റെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP