Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടുകാരുടെ പേടിസ്വപ്‌നം 'ബിൻ ലാദൻ' ചരിഞ്ഞു; ഒറ്റയാന്റെ അപ്രതീക്ഷിത മരണം വനംവകുപ്പിന്റെ പിടിയിലിരിക്കെ; ഒരു ഗ്രാമത്തെ മുഴുവൻ വിറപ്പിച്ച് കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയത് ഒരാഴ്ച മുമ്പ്

നാട്ടുകാരുടെ പേടിസ്വപ്‌നം 'ബിൻ ലാദൻ' ചരിഞ്ഞു; ഒറ്റയാന്റെ അപ്രതീക്ഷിത മരണം വനംവകുപ്പിന്റെ പിടിയിലിരിക്കെ; ഒരു ഗ്രാമത്തെ മുഴുവൻ വിറപ്പിച്ച് കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയത് ഒരാഴ്ച മുമ്പ്

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി; ഒരു ഗ്രാമത്തെ മുഴുവൻ വിറപ്പിച്ച നാട്ടുകാരുടെ പേടി സ്വപ്‌നമായിരുന്ന ഒറ്റയാൻ ചരിഞ്ഞത് വനം വകുപ്പിന്റെ പിടിയിലിരിക്കവെ. നാട്ടുകാർ 'ബിൻ ലാദൻ' എന്ന വിളിപ്പേരിട്ടിരുന്ന 35 വയസോളം പ്രായം വരുന്ന ആനയാണ് ചരിഞ്ഞത്.വടക്കൻ അസമിലെ ഗോൽപ്പാറ ജില്ലയ്ക്ക് സമീപമുള്ള രോംഗ്ജുലി വനമേഖലയിൽ നിന്ന് ഒരാഴ്ച മുമ്പാണ് ആനയെ പിടികൂടിയത്. അക്രമകാരിയായ ലാദനെ തൊട്ടടുത്ത ദിവസം തന്നെ അസമിലെ ഓറഞ്ച് നാഷണൽ പാർക്കിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇവിടെ വച്ച് കഴിഞ്ഞ ദിവസം രാവിലെ 5.30ഓടെയാണ് ആന ചരിഞ്ഞത്.

ജനവാസമേഖലയിലെ ഇറങ്ങിയുള്ള ശല്യം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പ് മയക്കുവെടി വച്ച് ബിൻ ലാദനെ പിടികൂടിയ ആനയ്ക്ക് വേറെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരിന്നില്ലെന്നും എന്നാൽ കഴിഞ്ഞ ദിവസം രാവിലെയോടെ ചരിഞ്ഞ വിവരം ആനയെ പരിപാലിച്ചവർ അറിയിക്കുകയായിരുന്നുവെന്നാണ് പാർക്ക് അധികൃതരുടെ വിശദീകരണം. ഗ്രാമവാസികൾ ഭീകരവാദിയായ ബിൻലാദന്റെ പേര് നൽകിയ കൊമ്പൻ എന്നാൽ വനം വകുപ്പിന്റെ പിടിയിലായതോടെ കൃഷ്ണ എന്ന പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു.

ആനയെ ഉൾവനത്തിലേക്ക് തന്നെ തിരിച്ചു വിടാനാണ് വനം വകുപ്പ് ആദ്യം തീരുമാനിച്ചതെങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ദേശീയോദ്യാനത്തിലേക്ക് മാറ്റിയത്. ആന ചരിഞ്ഞ വാർത്ത പുറത്തു വന്നയുടൻ തന്നെ വെറ്റിനറി ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ അസം സർക്കാർ പാർക്കിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി യഥാർഥ മരണകാരണം കണ്ടെത്തണമെന്ന് ഇവരോട് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP