Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീർത്ഥാടകരിൽ ഒരാളുടെ ദേഹത്ത് കാർ ഉരസി; തീർത്ഥയാത്ര അലങ്കോലമാക്കിയെന്ന് ആരോപിച്ച് കാർ അടിച്ചു തകർത്തു; കാർ തകർത്തത് ഇരുപതോളം പേർ ചേർന്ന്

തീർത്ഥാടകരിൽ ഒരാളുടെ ദേഹത്ത് കാർ ഉരസി; തീർത്ഥയാത്ര അലങ്കോലമാക്കിയെന്ന് ആരോപിച്ച് കാർ അടിച്ചു തകർത്തു; കാർ തകർത്തത് ഇരുപതോളം പേർ ചേർന്ന്

ഡൽഹി: തീർത്ഥയാത്ര അലങ്കോലമാക്കിയെന്ന് ആരോപിച്ച് കൺവാർ തീർത്ഥാടകർ കാർ അടിച്ചു തകർത്തു. വെസ്റ്റ് ഡൽഹിയിലെ മോട്ടി നഗറിലാണ് സംഭവം. തീർത്ഥാടകരിൽ ഒരാളുടെ ദേഹത്ത് കാർ ഉരസിയെന്ന് ആരോപിച്ചായിരുന്നു അക്രമം.ചില്ലുകൾ അടിച്ചുതകർത്ത സംഘം കാർ തള്ളി മറിച്ചിട്ടു. വാർത്താ ഏജൻസിയായ എഎൻഐ ആണ് കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പൊലീസുകാർ തീർത്ഥാടകരോട് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കാറിലുണ്ടായിരുന്ന പുരുഷനോടും സ്ത്രീയോടും സംഘം വാക്കേറ്റത്തിലേർപ്പെട്ടു.കാറിൽ നിന്ന് ഇറങ്ങിവന്ന പുരുഷൻ ഒരു തീർത്ഥാടകന്റെ മുഖത്തടിച്ചതോടെ പ്രശ്‌നം വഷളായി. ഇതോടെ കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. ഇരുപതോളം പേർ ചേർന്നാണ് കാർ അടിച്ചുതകർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP