Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഐപിയുടെ കാറിന് സൈഡ് കൊടുത്തില്ലെങ്കിൽ അടി കിട്ടുക കേരളത്തിൽ മാത്രമല്ല; അഞ്ചൽ മോഡൽ അക്രമം രാജസ്ഥാനിലും; ബിജെപി എംഎൽഎയുടെ മകൻ കാർ ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വിഐപിയുടെ കാറിന് സൈഡ് കൊടുത്തില്ലെങ്കിൽ അടി കിട്ടുക കേരളത്തിൽ മാത്രമല്ല; അഞ്ചൽ മോഡൽ അക്രമം രാജസ്ഥാനിലും; ബിജെപി എംഎൽഎയുടെ മകൻ കാർ ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നേതാക്കളുടെ മക്കളായാൽ അൽപം ഗർവൊക്കെയാകാമെന്നാണ് വയ്പ്. എന്നാൽ, അത് നാട്ടുകാരുടെ മേൽ കുതിരകയറാനുള്ള ലൈസൻസൊന്നുമല്ല. ഇതറിയാത്ത ചില നേതാക്കളുടെ മക്കൾ ഇപ്പോഴുമുണ്ട്. കേരളത്തിലെ സമീപകാല സംഭവം ഓർമയുണ്ടല്ലോ. ഗണേശ് കുമാർ എംഎൽഎ തന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവം വിവാദമായിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീർപ്പായി. ഏതായാലും ഇക്കഥയൊന്നും രാജസ്ഥാനിലെ എംഎൽഎ ധൻസിങ് റാവത്തിന്റെ മകൻ അറിഞ്ഞുകാണില്ല.

കാറിന് കടന്നുപോകാൻ വഴി നൽകിയില്ലെന്നാരോപിച്ച് ബിജെപി എംഎൽഎയുടെ മകൻ കാർ ഡ്രൈവറെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.ധൻസിങ് റാവത്തിന്റെ മകൻ രാജയാണ് ഡ്രൈവറെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയത്. ജൂൺ ഒന്നിന് ബൻസ്വാഡയിലെ വിദ്യുത് കോളനിയിലാണ് സംഭവം.

ഒരു മാരുതി സ്വിഫ്റ്റ് കാറിനെ മറികടന്നുവന്ന മഹീന്ദ്ര സ്‌കോർപിയോ വഴിമുടക്കി നിൽക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. തന്റെ വാഹനത്തിൽ നിന്നിറങ്ങിയ രാജ കാറിന്റെ വാതിൽ തുറന്ന് ഡ്രൈവറെ മർദ്ദിക്കുന്നതും കാറിൽനിന്ന് പടിച്ചിറക്കി തുടർച്ചയായി മർദ്ദിക്കുന്നുമുണ്ട്. രാജയ്ക്കൊപ്പമുണ്ടായിരുന്നവരും ഡ്രൈവറെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.തന്റെ വാഹനത്തിന് കടന്നുപോകുന്നതിന് വഴി നൽകിയില്ലെന്നാരോപിച്ചാണ് രാജ തന്റെ മുന്നിൽ പോയ കാറിനെ പിന്തുടരുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തത്. ഡ്രൈവർക്ക് പ്രതികരിക്കാൻ ഇടനൽകാതെയായിരുന്നു രാജയും ഒപ്പമുള്ള നാലുപേരടങ്ങുന്ന സംഘവും ആക്രമണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP