Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ വീട്ടിലെ കാർ മോഷണം പോയി; മോഷണം അരങ്ങേറിയത് ബുധനാഴ്ച രാത്രിയോടെ; സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡൽഹി ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്റെ അച്ഛന്റെ കാർ മോഷണം പോയി. വെള്ള ടൊയോട്ട ഫോർച്യൂണർ എസ്യുവിയാണ് മോഷണം പോയത്. സെൻട്രൽ ഡൽഹിയിലെ രാജേന്ദ്ര നഗറിലെ വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാർ വ്യാഴാഴ്ചയാണ് കാണാതായത്. ബുധനാഴ്ച വൈകീട്ട് 3.30ന് ശേഷമാണ് സംഭവം.

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കാറിലെത്തിയ മോഷ്ടാക്കൾ ഗംഭീറിന്റെ വീട്ടിൽനിന്ന് കാർ കടത്തിക്കൊണ്ടുപോവുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ, ഇവരുടെ മുഖം വ്യക്തമാവാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്.

ദീപകിന്റെ പരാതിയിൽ രാജേന്ദ്ര നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഫോറൻസിക് സംഘം സ്ഥലത്തുനിന്ന് വിരലടയാളങ്ങളും കാൽപ്പാടുകളും ശേഖരിച്ചു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ ഏർപ്പാടാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP