Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എത്ര വമ്പൻ ആണെങ്കിലും ഇനി പരമാവധി ലൈസൻസോടെ സൂക്ഷിക്കാൻ കഴിയുന്നത് രണ്ട് തോക്കുകൾ മാത്രം; വിവാഹത്തിനോ മറ്റേതെങ്കിലും ആഘോഷങ്ങൾക്കോ ആകാശത്തേക്ക് വെടിവെച്ച് രസിച്ചാൽ രണ്ട് വർഷം തടവ്; ആയുധ നിയമ ലംഘകർക്ക് കുറഞ്ഞ ശിക്ഷ ഏഴ് വർഷം: ആയുധ ഭേദഗതി ചട്ടം ലോക്‌സഭ പാസാക്കുമ്പോൾ

എത്ര വമ്പൻ ആണെങ്കിലും ഇനി പരമാവധി ലൈസൻസോടെ സൂക്ഷിക്കാൻ കഴിയുന്നത് രണ്ട് തോക്കുകൾ മാത്രം; വിവാഹത്തിനോ മറ്റേതെങ്കിലും ആഘോഷങ്ങൾക്കോ ആകാശത്തേക്ക് വെടിവെച്ച് രസിച്ചാൽ രണ്ട് വർഷം തടവ്; ആയുധ നിയമ ലംഘകർക്ക് കുറഞ്ഞ ശിക്ഷ ഏഴ് വർഷം: ആയുധ ഭേദഗതി ചട്ടം ലോക്‌സഭ പാസാക്കുമ്പോൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി:ആയുധ ഭേദഗതി ചട്ടം ലോക്‌സഭ പാസാക്കി. ഇനി മുതൽ എത്ര വമ്പൻ ആണെങ്കിലും പരമാവധി ലൈസൻസോടെ കൈയിൽ സക്ഷിക്കാൻ കഴിയുന്നത് രണ്ട് തോക്കുകൾ മാത്രമായിരിക്കും. ഒരാൾക്ക് ലൈസൻസോടെ കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറയ്ക്കുന്ന ആയുധ ഭേദഗതി ചട്ടം ലോക്‌സഭ ഇന്നലെ പാസാക്കി. തോക്കുകളുടെ എണ്ണം ഒന്നായി കുറയ്ക്കാനാണു മുൻപ് തീരുമാനിച്ചിരുന്നതെങ്കിലും പഞ്ചാബ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് രണ്ടാക്കിയത്.

വിവാഹത്തിനോ മറ്റേതെങ്കിലും ആഘോഷങ്ങൾക്കോ ആകാശത്തേക്ക് വെടിവെച്ച് രസിച്ചാൽ രണ്ട് വർഷം തടവ് അനുഭവിക്കേണ്ടി വരും. വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി ആകാശത്തേക്കു വെടിവച്ചാൽ 2 വർഷം തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും അടയ്‌ക്കേണ്ടി വരും. ഇത്തരം പരിപാടികളിൽ അബദ്ധത്തിൽ വെടിയേറ്റ് ഇതുവരെ 169 പേർ കൊല്ലപ്പെട്ടു.

ആയുധ നിയമം ലംഘിക്കുന്നവർക്കുള്ള കുറഞ്ഞ ജയിൽ ശിക്ഷ മൂന്നിൽ നിന്ന് ഏഴ് വർഷമാക്കും. ശിക്ഷ 14 വർഷം വരെയാകാം. ബിൽ ഇനി രാജ്യസഭയിൽ അവതരിപ്പിക്കും. അതേസമയം ഷൂട്ടിങ് താരങ്ങൾ, സൈനികർ എന്നിവർക്ക് ഇതു ബാധകമല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

സ്വയരക്ഷയ്‌ക്കെന്ന പേരിൽ വാങ്ങുന്ന ലൈസൻസുള്ള തോക്കുകൾ ചിലർ ദുരുപയോഗിക്കുന്നുവെന്നു വിലയിരുത്തിയാണു നടപടി. നിയമം പ്രാബല്യത്തിലായാൽ, ഒന്നിലേറെ തോക്കുകളുള്ളവർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം. നിയമം പ്രാബല്യത്തിലായി ഒരു വർഷത്തിനകം ഇതു ചെയ്യണം.

ഏതു തോക്ക് കൈവശം വയ്ക്കണമെന്നു വ്യക്തിക്കു തീരുമാനിക്കാം. പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധം തട്ടിയെടുത്താൽ കുറഞ്ഞ ജയിൽ ശിക്ഷ 10 വർഷം. കഴിഞ്ഞ നവംബർ വരെ ആഭ്യന്തര മന്ത്രാലയം 35,87,016 തോക്ക് ലൈസൻസുകളാണു നൽകിയത്. കൂടുതൽ പേർക്കും ലൈസൻസുള്ളത് ജമ്മു കശ്മീരിൽ ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP