Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചു; ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന് ബി.ജെപി.എംഎ‍ൽഎയ്‌ക്കെതിരെ കേസ്; കണ്ടാലറിയാവുന്ന 150 പേർക്കെതിരെയും കേസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച രാജസ്ഥാനിലെ മുതിർന്ന ബിജെപി എംഎൽഎ രജേന്ദ്ര റത്തോറിനെതിരെ പൊലീസ് കേസെടുത്തു. പൊലീസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ സിബഐ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചതിനാണ് കേസെടുത്തത്.

റത്തോറിനെ കൂടാതെ മുൻ ബിഎസ്‌പി എംഎൽഎ മനോജ് ന്യാഗ്ലി മറ്റ് കണ്ടാൽ അറിയുന്ന 150 പേർക്ക് എതിരെയും ലോക്ക്ഡൗൺ ലംഘനത്തിന് കേസെടുത്തു. ചുരു ജില്ലയിലെ രാജ്ഘട്ട് പൊലീസ് സ്റ്റേഷനിലെ വിഷ്ണു ദത്ത് വൈഷ്‌ണോയി എന്ന പൊലീസുകാരനാണ് ജീവനൊടുക്കിയത്.

സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ രാജസ്ഥാൻ പ്രതിപക്ഷ ഉപനേതാവ് കൂടിയായ റത്തോറിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സംഘടിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP