Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അശ്ശീല ദൃശ്യങ്ങൾ കാട്ടി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദികനെതിരെ കേസ്; കുട്ടിയെ പീഡിപ്പിച്ചത് പൂണെയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിൻസിപ്പൽ; സ്‌കൂൾ കൗൺസിലർക്ക് നൽകിയ പരാതി ഫലം കാണാത്തതിനെ തുടർന്ന് പൊലീസിൽ വിദ്യാർത്ഥികൾ നേരിട്ട് നൽകിയ പരാതിയിന്മേൽ നടപടി

അശ്ശീല ദൃശ്യങ്ങൾ കാട്ടി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദികനെതിരെ കേസ്; കുട്ടിയെ പീഡിപ്പിച്ചത് പൂണെയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിൻസിപ്പൽ; സ്‌കൂൾ കൗൺസിലർക്ക് നൽകിയ പരാതി ഫലം കാണാത്തതിനെ തുടർന്ന് പൊലീസിൽ വിദ്യാർത്ഥികൾ നേരിട്ട് നൽകിയ പരാതിയിന്മേൽ നടപടി

മറുനാടൻ ഡെസ്‌ക്‌

പൂണെ: വിദ്യാർത്ഥിയെ അശ്ശീല വീഡിയോ ദൃശ്യങ്ങൾ കാട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദികനെതിരെ കേസ്. പൂണെയിൽ പ്രവൃത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിൻസിപ്പൽ കൂടിയാണ് ഇദ്ദേഹം. കുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ സ്‌കൂൾ കൗൺസിലർക്ക് പരാതി നൽകിയെങ്കിലും കൃത്യമായ നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെ വിദ്യാർത്ഥികൾ പൊലീസിൽ നേരിട്ട് പരാതി നൽകുകയായിരുന്നു. വൈകാതെ തന്നെ പ്രിൻസിപ്പലും കൗൺസിലറും ഒളിവിൽ പോയി.

കഴിഞ്ഞ മാർച്ച് മാസം 12-ാം തീയതിയാണ് സംഭവം നടന്നത്. സ്‌കൂളിലെ 14 വയസ്സായ ആൺകുട്ടിയെ റെസ്റ്റ് റൂമിൽ വിളിച്ചു വരുത്തുകയും തന്റെ പക്കൽ സൂക്ഷിച്ചിരുന്ന അശ്ലീല ചിത്രങ്ങൾ വൈദികൻ കുട്ടിക്ക് കാണിച്ച് കൊടുക്കുകയുമായിരുന്നു. ശേഷം കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു. ഇത്തരത്തിൽ ഒന്നിലധികം തവണ കുട്ടിയെ അക്രമത്തിന് ഇരയാക്കിയിരുന്നതായി പരാതിയിൽ പറയുന്നു.

ഇതേ തുടർന്ന് കുട്ടി കൗൺസിലർക്ക് പരാതി നൽകി എന്നാൽ ഇത് പുറത്ത് പറയരുതെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. വേനലവധിക്ക് ശേഷം സ്‌കൂൾ തുറന്നപ്പോൾ പോകാൻ മടി കാണിച്ച കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് സംഭവം മാതാപിതാക്കൾ അറിയുന്നത്. തുടർന്ന് പരാതിയുമായി വീട്ടുകാർ പൊലീസിനെ സമീപിച്ചു. വൈദികനും കൗൺസിലർക്കുമെതിരെ പോസ്‌കോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്രയും വേഗം ഇവരെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP