Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുരുഗ്രാം ഭൂമിയിടപാട് കേസ്: പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ കേസെടുത്ത് ഹരിയാന പൊലീസ്; യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് വഴി തിരിച്ചുവിടാനുള്ള സർക്കാർ ശ്രമമെന്ന് വാദ്ര

ഗുരുഗ്രാം ഭൂമിയിടപാട് കേസ്: പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ കേസെടുത്ത് ഹരിയാന പൊലീസ്; യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് വഴി തിരിച്ചുവിടാനുള്ള സർക്കാർ ശ്രമമെന്ന് വാദ്ര

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരി ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്രയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിൽ 2008 ൽ നടന്ന ഭൂമിയിടപാടിലാണ് കേസെടുത്തിരിക്കുന്നത്.

ഹരിയാന മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിങ് ഹൂഡയ്ക്കും എതിരെ കേസെടുത്തിട്ടുണ്ട്. വാദ്രയുടെ സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനി ഗുരുഗ്രാമിൽ 7.5 കോടി രൂപയ്ക്കു വാങ്ങിയ ഭൂമി വിഭജിച്ച് 55 കോടി രൂപയ്ക്കു വിറ്റതായാണ് കേസ്.

എന്നാൽ ആരോപണം വാദ്ര നിഷേധിച്ചു. ഇത് തെരഞ്ഞെടുപ്പ് സമയമാണ്. എണ്ണ വില വർധിച്ചു വരികയാണ്. ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളിൽനിന്നും വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും വാദ്ര പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP