Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിണറായിയുടെ തലയ്ക്ക് വിലയിട്ട ആർഎസ്എസ് നേതാവിനെതിരെ കേസ്; കേസെടുത്തത് ജാമ്യംകിട്ടാവുന്ന വകുപ്പ് ചുമത്തി; നടപടിയുണ്ടാവുന്നത് സംഘത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ

പിണറായിയുടെ തലയ്ക്ക് വിലയിട്ട ആർഎസ്എസ് നേതാവിനെതിരെ കേസ്; കേസെടുത്തത് ജാമ്യംകിട്ടാവുന്ന വകുപ്പ് ചുമത്തി; നടപടിയുണ്ടാവുന്നത് സംഘത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ

ഉജ്ജയ്ൻ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട ആൾക്കെതിരെ ഒടുവിൽ കേസ്. പിണറായിയുടെ തല വെട്ടുന്നവർക്ക് ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ച ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത്തി(42)നെതിരെ മദ്ധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്.

അക്രമത്തിന് ആഹ്വാനം ചെയ്തതിനെ തുടർന്നാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 505 വകുപ്പ് പ്രകാരം ഉജ്ജയ്ൻ പൊലീസ് കേസെടുത്തത്. ജാമ്യം കിട്ടാവുന്ന വകുപ്പാണിത്. കുന്ദൻ ചന്ദ്രാവത്തിന്റെ വിവാദ പ്രസംഗം അടങ്ങിയ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടിയെന്ന് എസ്‌പി: എം.എസ്. വർമ അറിയിച്ചു.

ഉജ്ജയിനിലെ പരിപാടിയിൽ പങ്കെടുക്കുമ്പോാഴായിരുന്നു കുന്ദന്റെ വിവാദ പരാമർശം. പസംഗം വിവാദമായതോടെ ചന്ദ്രാവത്ത് നടത്തിയ പരാമർശം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ അഭിപ്രായമല്ലെന്ന് പറഞ്ഞ് ആർഎസ്എസ് കൈകഴുകി. പിണറായി വിജയന്റെ തല കൊയ്താൽ ഒരു കോടി രൂപ ഇനാം നൽകുമെന്നും ഇതിനായി തന്റെ സ്വത്ത് വിൽക്കാൻ തയ്യാറാണെന്നുമായിരുന്നു കുന്ദൻ പറഞ്ഞത്.

കേരളത്തിൽ മുന്നൂറ് ആർഎസ്എസ് പ്രചാരകർ കൊല്ലപ്പെട്ടതിന് ഉത്തരവാദി പിണറായിയാണ്. കമ്മ്യൂണിസ്റ്റുകളെ നിലയ്ക്ക് നിറുത്തണം. ഇല്ലെങ്കിൽ മൂന്നു ലക്ഷം തലകൾ കൊണ്ടുള്ള ഹാരം ഭാരതമാതാവിന് ഞങ്ങളണിയിക്കും. ഗോധ്രയിൽ അവർ ഞങ്ങളുടെ 56 പേരെ കൊന്നു. അതിനു പകരമായി 2000 പേരെ കാലപുരിക്കയച്ചുവെന്നും ചന്ദ്രാവത്ത് പറഞ്ഞിരുന്നു.

ആ്രർ.എസ്.എസുകാർ കൊല്ലപ്പെടുന്നതിന്റെ ദു;ഖം കാരണം താൻ വൈകാരികമായി നടത്തിയ പ്രസ്താവനയാണെന്ന് പറഞ്ഞ് കുന്ദൻ തലയൂരാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഖേദപ്രകടനം നടത്താൻ കുന്ദൻ തയ്യാറായിരുന്നില്ല. പിന്നീട് കുന്ദനെ ആർ.എസ്.എസിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP