Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ ആശുപത്രിയിൽ മരിച്ച സ്ത്രീയുടെ മൃതദേഹം പൂച്ച കടിച്ചു; വീഡിയോ വൈറലായതോടെ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം

സർക്കാർ ആശുപത്രിയിൽ മരിച്ച സ്ത്രീയുടെ മൃതദേഹം പൂച്ച കടിച്ചു; വീഡിയോ വൈറലായതോടെ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം

കൊയമ്പത്തൂർ: സർക്കാർ ആശുപത്രിയിൽ മരിച്ച സ്ത്രീയുടെ മൃതദേഹം പൂച്ച കടിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം. അതേസമയം മൃതദേഹത്തിൽ പൂച്ച കടിച്ചില്ലെന്നും മൃതശരീരത്തിൽ നക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് വിശദീകരണവുമായി ആശുപത്രി അധികൃതർ ചൊവ്വാഴ്ച രംഗത്തെത്തിത്തി. ഇതോടെ ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ച് ആരോപണം കൂടുതൽ രൂക്ഷമായി.

മേട്ടുപ്പാളയം ബസ്റ്റാൻഡിൽ അബോധാവസ്ഥയിൽ കിടന്ന സ്ത്രീയെ നവംബർ 16 നാണ് കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സ്ത്രീ തിങ്കളാഴ്ച രാത്രി മരിക്കുകയായിരുന്നു. മൃതദേഹത്തിന്റെ കാൽ പൂച്ച കടിക്കുന്നത് ആശുപത്രി അറ്റൻഡറാണ് കണ്ടത്. തുടർന്ന് ഇവരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നിതിൽ കാലതാമസമുണ്ടായതായും ആശുപത്രി പരിസരത്തിന് ചുറ്റും തെരുവ് പട്ടികളും പൂച്ചകളും അമിതമായി ഉള്ളതിനാൽ കോർപ്പറേഷൻ നിയമിച്ച പ്രൈവറ്റ് ഏജൻസിയെ ശുചീകരണത്തിന് നിയമിച്ചതായും ആശുപത്രി വക്താവ് ബി.അശോകൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP