Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സെൻസറിംഗല്ല, സർട്ടിഫിക്കറ്റ് നൽകലാണ് നിങ്ങളുടെ ജോലി; സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; മാനദണ്ഡങ്ങളിൽ കാതലായ മാറ്റങ്ങൾക്ക് വരുത്തുമെന്ന് അരുൺ ജെയ്റ്റ്‌ലി

സെൻസറിംഗല്ല, സർട്ടിഫിക്കറ്റ് നൽകലാണ് നിങ്ങളുടെ ജോലി; സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; മാനദണ്ഡങ്ങളിൽ കാതലായ മാറ്റങ്ങൾക്ക് വരുത്തുമെന്ന് അരുൺ ജെയ്റ്റ്‌ലി

പൂണെ: ബോളിവുഡ് ചിത്രം ഉഡ്ത പഞ്ചാബിന് 89 തവണ കത്രികവച്ച സെൻസർബോർഡ് നടപടിയിൽ കടുത്ത അമർഷം പുകയുന്നു. അതിനിടെ വിവാദത്തിൽ സെൻസർ ബോർഡിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശം. സിനിമ സെൻസർ ചെയ്യുകയല്ല, സർട്ടിഫിക്കറ്റ് നൽകുകയാണ് ബോർഡിന്റെ ജോലിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിൽ ചിത്രം നിരോധിക്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.

ടിവി പരിപാടികളും സിനിമയും ഒരു സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നുണ്ടോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ജനങ്ങൾക്ക് അവസരം നൽകുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. എന്നാൽ ചിത്രത്തിലെ അശ്ലീല വാക്കുകളും രംഗങ്ങളും ഒഴിവാക്കണമെന്ന് സെൻസർ ബോർഡും കോടതിയിൽ വാദിച്ചു.പട്ടിക്ക് ജാക്കി ചാൻ എന്ന പേര് നൽകിയത് നിന്ദയാണെന്നും ബോർഡ് കോടതിയിൽ പറഞ്ഞു.

കേസിൽ ജൂൺ 13ന് വിധി പുറപ്പെടുവിക്കും. ചിത്രത്തിന്റെ നിർമ്മാതാവും ബോളിവുഡ് സംവിധായകനുമായ അനുരാഗ് കശ്യപാണ് സെൻസറിങ്ങ് നൽകാത്തത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ചിത്രത്തിൽ 94 കട്ടുകൾ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. പഞ്ചാബ്, ജഷ്‌നപുര, ജലന്ദർ, ഛണ്ഡിഗഡ്, അമൃത്സർ, മോഗ, ലുധിയാന എന്നീ സ്ഥല നാമങ്ങൾ, ജാക്കി ചാൻ എന്ന പട്ടി, തെരഞ്ഞെടുപ്പ്, എംപി, എംഎ‍ൽഎ തുടങ്ങിയ കട്ടുകളാണ് ബോർഡ് നിർദേശിച്ചത്.

അതേസമയം സിനിമകൾക്ക് സെൻസർ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റിെന്റ മാനദണ്ഡങ്ങളിൽ കാതലായ മാറ്റങ്ങൾക്ക് സമയമായെന്ന് വാർത്തവിതരണ പ്രക്ഷേപണ മന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ ഉദാരമാക്കും. ഇക്കാര്യത്തിലെ മാറ്റങ്ങൾ ആഴ്ചകൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ബോളിവുഡ് സിനിമ ഉഡ്ത പഞ്ചാബിെന്റ സെൻസർവിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ ഏതെങ്കിലും ഭാഗത്തെ ന്യായീകരിക്കാൻ മന്ത്രി തയ്യാറായില്ല. അതേസമയം സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനായി നിലനിൽക്കുന്ന വ്യവസ്ഥകളിൽ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ കൂടുതൽ ഉദാരമാക്കും. ഇക്കാര്യത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ശ്യാം ബെനഗൽ കമ്മറ്റി റിപ്പോർട്ട് മന്ത്രാലയം പരിശോധിച്ച് വരികയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ സെൻസർ ബോർഡിന്റെ പ്രവർത്തനങ്ങളിലും, സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇംഗളീഷ് ചാനലായ സിഎൻഎൻ ന്യൂസ് 18 സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അരുൺ ജെയ്റ്റ്‌ലിയുടെ പ്രതികരണം.

ഷാഹിദ് കപൂർ, ആലിയ ഭട്ട്, കരീന കപൂർ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഉഡ്ത പഞ്ചാബ്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. അമിത് ത്രിവേദിയാണ് സംഗീതം. പഞ്ചാബിലെ മയക്കുമരുന്നിന്റെ അമിതോപയോഗവും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP