Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

48 കാരൻ ഒളിച്ചുകഴിയുന്നത് ന്യൂയോർക്കിലെ ഒരുആഡംബര ഹോട്ടലിൽ; സെലിബ്രിറ്റി വജ്രവ്യാപാരിയുടെ അറസ്റ്റിന് ഇന്റർപോളിന്റെ സഹായം തേടി; ഒരുമാസത്തിനകം മടങ്ങി എത്തിയില്ലെങ്കിൽ പാസ്‌പോർട്ട് റദ്ദാക്കും; ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിന്റെ സൂത്രധാരനായ നീരവ് മോദിയെ കുരുക്കാൻ വലകൾ വലുതാക്കി സിബിഐ

48 കാരൻ ഒളിച്ചുകഴിയുന്നത് ന്യൂയോർക്കിലെ ഒരുആഡംബര ഹോട്ടലിൽ; സെലിബ്രിറ്റി വജ്രവ്യാപാരിയുടെ അറസ്റ്റിന് ഇന്റർപോളിന്റെ സഹായം തേടി; ഒരുമാസത്തിനകം മടങ്ങി എത്തിയില്ലെങ്കിൽ പാസ്‌പോർട്ട് റദ്ദാക്കും; ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിന്റെ സൂത്രധാരനായ നീരവ് മോദിയെ കുരുക്കാൻ വലകൾ വലുതാക്കി സിബിഐ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 1400 കോടിയോളം രൂപ വെട്ടിച്ച് രാജ്യംവിട്ട നീരവ് മോദിയെ പിടികൂടാൻ സിബിഐ ഇന്റർപോളിന്റെ സഹായംതേടി. നീരവിന്റെയും ബിസിനസ് പങ്കാളിയുടെയും പാസ്പോർട്ട് മരവിപ്പിച്ച നടപടിക്ക് പിന്നാലെയാണിത്.

നീരവ് മോദി അമേരിക്കയിലെ മാൻഹട്ടനിലെ തന്റെ ഷോറൂമിൽ നിന്നും അധികം അകലെയല്ലാതെ ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ ഉണ്ടെന്ന് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.നീരവ് മോദിയുടെയും ബിസിനസ് പങ്കാളി മെഹുൽ ചോസ്‌കിയുടെയും പാസ്‌പോർട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സസ്‌പെൻഡ് ചെയ്തിരുന്നു. നാലാഴ്ചയ്ക്ക് ഉള്ളിൽ ഇരുവരും ഇന്ത്യയിലേക്കു തിരിച്ചു വന്നില്ലെങ്കിൽ പാസ്‌പോർട്ട് റദ്ദാക്കും. നീരവ് മോദിക്ക് ഇനി മറ്റൊരു രാജ്യത്തേക്കും സഞ്ചരിക്കാനാകില്ല. ഇപ്പോൾ ഏതു രാജ്യത്താണോ അവിടെ നിന്നു പുറത്തു കടക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. നീരജ് മോദി എവിടെയുണ്ടെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നും സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും വക്താവ് പറഞ്ഞു.

നീരവ് മോദിയുമായി ബന്ധമുള്ള 17 സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 5,100 കോടി വിലമതിപ്പുള്ള വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു.കോടികളുടെ തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർ പരാതി നൽകുകയും സിബിഐ കേസെടുക്കുകയും ചെയ്തതിന് തൊട്ടുമുമ്പാണ് നീരവ് മോദി അടക്കമുള്ള കേസിലെ പ്രധാന പ്രതികളെല്ലാം രാജ്യം വിട്ടത്. കേസെടുത്തിന് പിന്നാലെ പ്രതികൾക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. എന്നാൽ നീരവ് മോദി, ഭാര്യ അമി, സഹോദരൻ നിഷാൽ, ബിസിനസ് പങ്കാളി ചോക്സി എന്നിവർ രാജ്യംവിട്ടു. ഈ സാഹചര്യത്തിലാണ് നീരവ് അടക്കമുള്ളവരെ പിടികൂടാൻ സിബിഐയുടെ നീക്കം.

അതേസമയം, നീരവ് മോദിക്കെതിരായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് നടത്തുന്ന പരിശോധന ഇന്നും തുടരുകയാണ്. ഹൈദരാബാദ്, ജയ്പൂർ എന്നിവിടങ്ങളിലെ മോദിയുടെ കേന്ദ്രങ്ങളിളാണ് റെയ്ഡ് നടക്കുന്നത്. കൂട്ടുപ്രതിയും മുഖ്യപ്രതിയായ നീരവ് മോദിയുടെ ബന്ധുവുമായ മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പ് സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടന്നു. ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഇരുപതോളം സ്ഥാപനങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.

മഹാരാഷ്ട്രയിലെ മുംബൈ, പൂണെ, ഗുജറാത്തിലെ സൂററ്റ്, രാജസ്ഥാനിലെ ജെയ്പൂർ, തെലങ്കാനയിലെ ഹൈദരാബാദ്, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ എന്നിവടങ്ങളിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ചോക്സിയുടെ ഗീതാഞ്ജലി ജെംസ്, ഗിലി ഇന്ത്യ, നക്ഷത്ര ബ്രാൻഡ്സ് എന്നീ കമ്പനികളുടെ പേരാണ് എഫ്.ഐ.ആറിൽ പരാമർശിച്ചിരിക്കുന്നത്.

മുഖ്യപ്രതി നീരവ് മോദിയുടെ ജൂവലറികളിൽ വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. രാജ്യവ്യാപകമായി 17ഓളം ജൂവലറികളിൽ നടത്തിയ റെയ്ഡിൽ 5100 കോടി രൂപയുടെ സ്വർണ, വജ്ര ആഭരണങ്ങൾ പിടിച്ചെടുക്കുകയും 4000 കോടി രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കുകയും ചെയ്തിരുന്നു. മോദിയുടെ ഡൽഹി, മുംബൈ, സൂററ്റ്, ഹൈദരാബാദ് നഗരങ്ങളിലെ ജൂവലറികളിലാണ് റെയ്ഡ് നടത്തിയത്.

നീരവ് മോദിയുടെ മുംബയ് കുർളയിലെ വസതി, മുംബയ് കാലഘോഡയിലെ ജൂവലറി, ബാന്ദ്ര, ലോവർ പരേൽ ഓഫീസുകൾ, ഗുജറാത്തിൽ സൂറത്തിലുള്ള മൂന്ന് സ്ഥാപനങ്ങൾ, ഡൽഹി ഡിഫൻസ് കോളനിയിലും ചാണക്യപുരിയിലുമുള്ള ജൂവലറി ഷോറൂമുകൾ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. പണം തട്ടിപ്പ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം നടത്തിയ റെയ്ഡിൽ 5,100 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP