Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോളേജ് അധികൃതരിൽ നിന്നു കൈക്കൂലി വാങ്ങി അനുകൂല വിധി പ്രസ്താവിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്എൻ ശുക്ലയ്‌ക്കെതിരെ സിബിഐ അന്വേഷണം; ഹൈക്കോടതിയുടെ ആഭ്യന്തരസമിതി നടത്തിയ അന്വേഷണത്തിലും ശുക്ല കുറ്റക്കാരൻ; ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരേ അഴിമതിക്കുറ്റത്തിന് സിബിഐ കേസെടുക്കുന്നത് ഇതാദ്യം; ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസാക്കണമെന്നാവശ്യം ശക്തം

കോളേജ് അധികൃതരിൽ നിന്നു കൈക്കൂലി വാങ്ങി അനുകൂല വിധി പ്രസ്താവിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്എൻ ശുക്ലയ്‌ക്കെതിരെ സിബിഐ അന്വേഷണം; ഹൈക്കോടതിയുടെ ആഭ്യന്തരസമിതി നടത്തിയ അന്വേഷണത്തിലും ശുക്ല കുറ്റക്കാരൻ; ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരേ അഴിമതിക്കുറ്റത്തിന് സിബിഐ കേസെടുക്കുന്നത് ഇതാദ്യം; ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസാക്കണമെന്നാവശ്യം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

അലഹബാദ്: മെഡിക്കൽ പ്രവേശന അഴിമതിയുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്എൻ ശുക്ലയ്‌ക്കെതിരെ സിബിഐ കേസെടുത്തു. അഴിമതി കുറ്റത്തിനാണ് സിബിഐ കേസെടുത്തിരിക്കുന്നത്. എംബിബിഎസ് പ്രവേശനാനുമതി കിട്ടാൻ സ്വകാര്യ മെഡിക്കൽ കോളജിനുവേണ്ടി വഴിവിട്ട ഇടപെടൽ നടത്തിയെന്ന പരാതിയിലാണ് സിബിഐയുടെ നടപടി.

ലഖ്‌നൗ, ഡൽഹി, മീററ്റ് എന്നിവിടങ്ങളിൽ സിബിഐ നടത്തിയ റെയ്ഡിൽ നിർണായക രേഖകൾ കണ്ടെത്തിയിരുന്നു. ഖ്നോവിലെ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 2017-18 വർഷത്തിലേക്കുള്ള വിദ്യാർത്ഥി പ്രവേശനം തടഞ്ഞ അലഹബാദ് ഹൈക്കോടതി വിധിയിൽ കൃത്രിമം കാട്ടിയെന്നാണ് ജസ്റ്റിസ് എസ് എൻ ശുക്ലക്കെതിരെയുള്ള പരാതി. പരാതി അന്വേഷിച്ച സിബിഐ ജസ്റ്റിസ് എസ് എൻ ശുക്ലയുടെ ലഖ്നോവിലെ വസതിയിലും മറ്റ് പ്രതികളുടെ മീററ്റിലെയും ഡൽഹിയിലെയും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്.

അഴിമതി നിരോധന നിയമം അനുസരിച്ചാണ് ജസ്റ്റിസ് എസ്.എൻ ശുക്ള ഉൾപ്പടെയുള്ള അഞ്ച് പേർക്കെതിരേ സിബിഐ കേസ് രജിസ്ടർ ചെയ്തിരിക്കുന്നത്. പ്രധാനമായും മെഡിക്കൽ കോളേജിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നു കൈക്കൂലി വാങ്ങി അവർക്ക് അനുകൂലമായ തരത്തിൽ വിധി പ്രസ്താവിച്ചു എന്ന ആരോപണമാണ് അദ്ദേഹം നേരിടുന്നത്. ഇതിന് തക്കതായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

2018 ജനുവരിയിൽ തന്നെ എസ്.എൻ ശുക്ലയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അനുമതി നൽകിയിരുന്നു. 1991 മുതലുള്ള 28 വർഷത്തിലെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്കെതിരെ സിബിഐ കേസ് രജിസ്ടർ ചെയ്തിരുന്നത്. 1991 ലാണ് ഇതുമായി ബന്ധപ്പെട്ട നിർണായക ഉത്തരവ് സിബിഐ പുറത്തിറക്കുന്നത്

അലഹബാദ് ഹൈക്കോടതിയുടെ ആഭ്യന്തരസമിതി നടത്തിയ അന്വേഷണത്തിലും ശുക്ല കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. ജസ്റ്റിസ് ശുക്ല നീതിന്യായവ്യവസ്ഥയ്ക്ക് ദുഷ്പേര് വരുത്തിയെന്നും ഹൈക്കോടതിയുടെ അന്തസ്സിനും വിശ്യാസ്യതയ്ക്കും കോട്ടംവരുത്തിയെന്നും ആഭ്യന്തരസമിതി അംഗങ്ങൾ വിമർശിച്ചു. ജുഡീഷ്യൽ, അഡ്‌മിനിസ്ട്രേറ്റീവ് ചുമതലകളെല്ലാം അദ്ദേഹത്തിൽനിന്ന് എടുത്തുകളഞ്ഞു.

അദ്ദേഹം കോടതിയിൽ പ്രവേശിക്കുന്നതിൽനിന്നും സമിതി വിലക്കേർപ്പെടുത്തി. ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുൻ ചീഫ് ജസ്റ്റിസ് കത്ത് അയച്ചിരുന്നു. ഇതാദ്യമായാണ് ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരേ അഴിമതിക്കുറ്റത്തിന് സിബിഐ കേസെടുക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP