Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോബർട്ട് വധേരക്ക് ലണ്ടനിൽ പോകാൻ കഴിയില്ല പകരം നെതർലൻഡിലും അമേരിക്കയിലും ചികിത്സ തേടാം; പ്രത്യേക സിബിഐ കോടതിയുടെ അനുമതി ലണ്ടനിൽ പോകാൻ അനുവദിക്കരുത് എന്ന നിലപാടിൽ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉറച്ചു നിന്നതോടെ; ചികിത്സക്കായി അനുവദിച്ചത് ആറാഴ്‌ച്ച മാത്രം

റോബർട്ട് വധേരക്ക് ലണ്ടനിൽ പോകാൻ കഴിയില്ല പകരം നെതർലൻഡിലും അമേരിക്കയിലും ചികിത്സ തേടാം; പ്രത്യേക സിബിഐ കോടതിയുടെ അനുമതി ലണ്ടനിൽ പോകാൻ അനുവദിക്കരുത് എന്ന നിലപാടിൽ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉറച്ചു നിന്നതോടെ; ചികിത്സക്കായി അനുവദിച്ചത് ആറാഴ്‌ച്ച മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: റോബർട്ട് വധേരയ്ക്ക് ചികിത്സക്കായി വിദേശത്ത് പോകാൻ സിബിഐ കോടതിയുടെ അനുമതി. യുഎസ്എയിലേക്കും നെതർലൻഡിലേക്കും പോകാനാണ് അനുമതി ലഭിച്ചത്. ആറു ആഴ്ചയാണ് യാത്രക്കായി കോടതി അനുവദിച്ചത്. ഡൽഹി റോസ് എവന്യു പ്രത്യേക സി ബി ഐ കോടതി ആണ് വധേരക്കു വിദേശ യാത്ര അനുമതി നൽകിയത്.

ലണ്ടനിൽ ചികിത്സക്ക് പോകാനായി പാസ്‌പോർട്ട് വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് വധേര കോടതിയെ സമീപിച്ചത്. എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റായിരുന്നു വധേരയുടെ പാസ്‌പോർട്ട് തടഞ്ഞുവച്ചത്. റോബർട്ട് വധേര നൽകിയ ഹർജി ഡൽഹി കോടതി നേരത്തെ വിധി പറയാൻ മാറ്റി വെക്കുകയായിരുന്നു. വൻകുടലിൽ ട്യൂമറിന് ചികിത്സക്കായി ലണ്ടനിൽ പോകാൻ അനുവദിക്കണം എന്നായിരുന്നു വധേരയയുടെ ആവശ്യം. എന്നാൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനെ എതിർത്തിരുന്നു. ലണ്ടനിൽ പോകാൻ അനുവദിക്കരുത് എന്ന നിലപാടിൽ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉറച്ചു നിന്നതോടെ പകരം യുഎസ്എയിലും നെതർലൻഡ്‌സിലും പോകാൻ അനുവദിക്കണം എന്ന് വധേരയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

ഗംഗാറാം ആശുപത്രി മെയ് 13 ന് നൽകിയ രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. ഇത്രയും വൈകി എന്തു കൊണ്ടാണ് രേഖകൾ ഹാജരാക്കിയതെന്ന് എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചു. മാത്രമല്ല, ഇന്ത്യയിൽ ഇതിന് മികച്ച ചികിൽസ ലഭ്യമാണെന്നും വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്നും എന്‌ഫോഴ്‌സ്‌മെന്റ് വാദിച്ചിരുന്നു. എന്നാൽ ലണ്ടനിലെ ആശുപത്രിയിൽ നിന്ന് വിദഗ്ദ ഉപദേശം സ്വീകരിക്കണം എന്നാണ് ഗംഗാറാം ആശുപത്രിയിലെ ഡോക്ടർ പറഞ്ഞിരിക്കുന്നത് എന്നായിരുന്നു വധേരയുടെ അഭിഭാഷകന്റെ പ്രതികരണം.

അനധികൃത ഭൂമിയിടപാടുകൾ ഉൾപ്പെടെയുള്ള കേസുകളാണ് വധേരയ്ക്കെതിരെ നിലവിലുള്ളത്. ലണ്ടനിലെ ബ്രിയാൻസ്റ്റൺ സ്‌ക്വയറിലെ പതിനേഴ് കോടി രൂപ വില വരുന്ന വസ്തുവകകൾ വാങ്ങാനായി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലും വധേരയ്ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ വിചാരണക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലാണ് റോബർട്ട് വധേര.

അതേസമയം, റോബർട്ട് വധേരയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒൻപതാം തവണയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വധേരയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP