Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൻ മരിച്ചാൽ ഉത്തരവാദി സിബിഐ; ഇന്ദ്രാണി മുഖർജി കോടതിയിൽ; ഇന്ദ്രാണിയുടെ ആവശ്യം ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന്

താൻ മരിച്ചാൽ ഉത്തരവാദി സിബിഐ; ഇന്ദ്രാണി മുഖർജി കോടതിയിൽ; ഇന്ദ്രാണിയുടെ ആവശ്യം ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന്

മുംബൈ: ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നേടാൻ ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖർജിയുടെ നീക്കം. താൻ മരിച്ചാൽ സിബിഐ ആയിരിക്കും ഉത്തരവാദിയെന്ന് ഷീന ബോറ വധക്കേസിലെ ഒന്നാം പ്രതി ഇന്ദ്രാണി മുഖർജി. തനിക്ക് നാഡീ സംബന്ധിമായ പ്രശ്നങ്ങളുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ ഇന്ദ്രാണി വാദിച്ചു.

നേരത്തെ ഇന്ദ്രാണി മുഖർജിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അന്നും ആരോഗ്യസംബന്ധമായ കാരണങ്ങളാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ആരോഗ്യസ്ഥിതി മോശമാണെന്ന ഇന്ദ്രാണിയുടെ വാദം അതിശയോക്തി കലർന്നതാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഇതോടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.

പുതിയ ജാമ്യ ഹർജിയിൽ പറയുന്നത് തലവേദനയും ഓർമശക്തി നഷ്ടപ്പെടലും നിരന്തരം അനുഭവിച്ചുവരികയാണെന്നാണ്. തലച്ചോറിലെ നാഡി സംബന്ധമായ പ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്നും ഇവർ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരന്തരം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നു.

അതേസമയം പുറത്തിറങ്ങിയാൽ പരിചരിക്കാൻ ആരുമില്ലാത്ത ഇന്ദ്രാണിക്ക് ജാമ്യം അനുവദിക്കുന്നതിൽ കാര്യമില്ലെന്ന് ഹർജിയെ എതിർത്തു കൊണ്ട് സിബിഐ വാദിച്ചു. മകൾ ഷീന ബോറയെ വധിച്ച കേസിൽ ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും വിചാരണാ തടവുകാരായി ബൈക്കുള ജയിലിൽ കഴിയുകയാണ്. ഇതിനിടെ പീറ്റർ മുഖർജിയിൽ നിന്ന് വിവാഹമോചനം തേടി ഇന്ദ്രാണി ഹർജി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP