Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ചോർത്തിയ സംഭവം; ഫേസ്‌ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കക്കും സിബിഐ നോട്ടീസ്; ചോർത്തിയ വിവരങ്ങൾ നൽകണമെന്ന് നോട്ടീസിൽ ആവശ്യം

പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ചോർത്തിയ സംഭവം; ഫേസ്‌ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കക്കും സിബിഐ നോട്ടീസ്; ചോർത്തിയ വിവരങ്ങൾ നൽകണമെന്ന് നോട്ടീസിൽ ആവശ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ വിവരങ്ങളും സ്വകാര്യഡേറ്റകളും ചോർത്തിയ സംഭവത്തിൽ ഫേസ്‌ബുക്കിനും കേം ബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐ നോട്ടീസ്. യു.കെ ആസ്ഥാനമായ ഗ്ലോബൽ സയൻസ് റിസർച്ചിനും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരെക്കുറിച്ച് ചോർത്തിയ വിവരങ്ങളുടെ വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ടാണ് സിബിഐ നോട്ടീസ് അയച്ചിരിക്കുന്നത്.

കേന്ദ്ര നിർദേശത്തെത്തുടർന്ന് കേംബ്രിഡ്ജ് അനലിറ്റിക്കക്കും ഗ്ലോബൽ സയൻസ് റിസർച്ചിനും എതിരേ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. വിശദമായ അന്വേണത്തിന്റെ ആദ്യപടിയായിരുന്നു ഇതെന്നാണ് അധികൃതർ നൽകുന്ന വിവരം.

ഗ്ലോബൽ സയൻസ് റിസർച്ചിനെ ഉപയോഗപ്പെടുത്തി ഫേസ്‌ബുക്കിലൂടെ കേംബ്രിഡ്ജ് അനലിറ്റിക്ക 5,62,455 ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഫേസ്‌ബുക്കിന് ഇന്ത്യയിൽ ഇരുപത് കോടിയിലധികം ഉപയോക്താക്കൾ ഉണ്ടെന്നാണ് വിവരം. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് മാസങ്ങൾക്ക് മുമ്പ് രാജ്യസഭയിൽ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP