Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതു പരീക്ഷകൾ അടുത്ത വർഷം മുതൽ ഫെബ്രുവരിയിൽ നടത്തിയേക്കും; പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത് 2.8 മില്യൺ വിദ്യാർത്ഥികൾ

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതു പരീക്ഷകൾ അടുത്ത വർഷം മുതൽ ഫെബ്രുവരിയിൽ നടത്തിയേക്കും; പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത് 2.8 മില്യൺ വിദ്യാർത്ഥികൾ

ഡെൽഹി; അടുത്ത വർഷം മുതൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകൾ ഫെബ്രുവരിയിൽ നടത്തിയേക്കും. ഇതോടെ ഈ അധ്യയനവർഷത്തെ പൊതുപരീക്ഷ ഫെബ്രുവരി മധ്യത്തിൽ തുടങ്ങി മാസാവസാനത്തോടെ അവസാനിക്കുന്ന രീതിയിലാവും ടൈംടേബിൾ തയ്യാറാക്കുക.

മാർച്ച് രണ്ടാം വാരത്തിലായിരുന്നു സാധാരണനിലയിൽ സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിലേക്കുള്ള പൊതുപരീക്ഷ നടക്കാറുള്ളത്. കുറ്റമറ്റ രീതിയിൽ മൂല്യനിർണയം പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു

കോർ സെക്കൻഡ് അക്കാദമിക് വിഷയങ്ങൾക്കുള്ള പരീക്ഷ മാർച്ചിൽ നടത്താനിരിക്കുമെന്നും അധികൃതർ പറഞ്ഞു. സിബിഎസ്ഇ പുതിയ ഷെഡ്യൂൾ സംബന്ധിച്ച സ്‌കൂളുകളെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.ഏകദേശം 2.8 മില്യൺ വിദ്യാർത്ഥികൾ സിബിഎസ്ഇ ക്ലാസ് 10, ക്ലാസ് 12 പരീക്ഷകൾക്ക് 2019ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2018 ൽ, മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരുന്നു പരീക്ഷ. സി.ബി.എസ്.ഇ.യിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്, വൊക്കേഷണൽ വിഷയങ്ങൾക്കായുള്ള പരീക്ഷകൾ സ്‌കൂൾ അടിസ്ഥാനമാക്കിയുള്ള കേന്ദ്രങ്ങളിൽ നടക്കുമ്പോഴും കോർ സബ്ജക്ട് പരീക്ഷകൾ ബാഹ്യ കേന്ദ്രങ്ങളിൽ നടക്കുമെന്നും, വ്യവസ്ഥകൾ അനുസരിച്ച് നടത്തുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP