Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിനും വിമർശനം; ചോദ്യപ്പേപ്പർ ചോർന്നതായി ലുധിയാനയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മാർച്ച് 17നുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചെന്ന് തെളിവുകൾ; ജാൻവി ബെഹലിന്റെ കത്തു കിട്ടിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നൽകിയെങ്കിലും നടപടി എടുത്തില്ലെന്ന് ആരോപണം; സി ബി എസ് ഇ ചോദ്യപ്പേപ്പർ വിവാദം ചൂട് പിടിക്കുന്നു

ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിനും വിമർശനം; ചോദ്യപ്പേപ്പർ ചോർന്നതായി ലുധിയാനയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മാർച്ച് 17നുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചെന്ന് തെളിവുകൾ; ജാൻവി ബെഹലിന്റെ കത്തു കിട്ടിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നൽകിയെങ്കിലും നടപടി എടുത്തില്ലെന്ന് ആരോപണം; സി ബി എസ് ഇ ചോദ്യപ്പേപ്പർ വിവാദം ചൂട് പിടിക്കുന്നു

ന്യൂഡൽഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുടെ വിവരം പഞ്ചാബിലെ ലുധിയാനയിൽനിന്നു പെൺകുട്ടിയും പശ്ചിമ ഡൽഹിയിൽനിന്ന് ആൺകുട്ടിയും മുൻകൂട്ടി അറിയിച്ചതായി വ്യക്തമായി.തെളിവ് സഹിതം മാർച്ച് പതിനേഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്ത് അയച്ചിരുന്നതായി ലുധിയാനയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ജാൻവി ബെഹൽ വ്യക്തമാക്കി.

മാർച്ച് 26നു നടക്കേണ്ട പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ജാൻവിയും അദ്ധ്യാപകരും ചേർന്നു മാർച്ച് 17നു പ്രധാനമന്ത്രിക്ക് കത്തയച്ചത്. വാട്സ് ആപ്പിലൂടെ പ്രചരിക്കുന്ന ചോദ്യപേപ്പറിന്റെ സ്‌ക്രീൻ ഷോർട്ട് സാഹിതമായിരുന്നു കത്ത്. ഈ കത്തു കിട്ടിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ പ്രാധ്യാന്യത്തോടെ എടുത്തില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടൻസി, ബിയോളജി ചോദ്യ പേപ്പറുകളും ചോർന്നിട്ടുണ്ട്. അതിനാൽ എല്ല പരീക്ഷകളും വീണ്ടും നടത്തണമെന്നും ജാൻവി ആവശ്യപ്പെടുന്നു. ഇക്കാര്യം അന്വഷിക്കുമെന്ന സി ബി എസ് ഇ അറിയിച്ചു.

പത്താം ക്ലാസിലെ കണക്കു പരീക്ഷ നടന്നത് 28നാണ്. പശ്ചിമ ഡൽഹിയിലെ വിദ്യാർത്ഥിക്ക് 27ന് അർധരാത്രിയോടെ വാട്‌സാപ്പിൽ ചോദ്യം ലഭിച്ചു. ചോർന്ന ചോദ്യവും പരീക്ഷ റദ്ദാക്കണമെന്ന അപേക്ഷയും ഈ വിദ്യാർത്ഥി പുലർച്ചെ 1.39ന് സിബിഎസ്ഇ മേധാവി അനിതാ കാർവാളിന് ഇമെയിലിൽ അയച്ചു. ഇതു പക്ഷേ, അനിത കാർവാളും സിബിഎസ്ഇ അധികൃതരും കണ്ടതു രാവിലെ 8.55നായിരുന്നു.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപ്പേപ്പറുകളാണ് ചോർന്നത്. ഇതിനെ തുടർന്ന് ഈ രണ്ട് പരീക്ഷകളും സിബിഎസ്ഇ ബോർഡ് റദ്ദാക്കുകയും പുനഃപരീക്ഷ നടത്താനും തീരുമാനിക്കുകയായിരുന്നു. 28 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നീക്കത്തിന് പിന്നിൽ രാജ്യവ്യാപക റാക്കറ്റാണെന്നും റിപ്പോർട്ടുകളുണ്ട്.

അതിനിടെ ജുഡീഷ്യൽ അന്വഷണം ആവശ്യപ്പെട്ടു രക്ഷിതാക്കൾ ഡൽഹി ഹൈക്കോടതിയേയും ഉന്നതല അന്വഷണം ആവശ്യപ്പെട്ട് മലയാളി വിദ്യാർത്ഥി രോഹൻ മാത്യു സുപ്രീംകോടതിയേയും സമീപിച്ചു

ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മുഖ്യസൂത്രധാരനെ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. വടക്കൻ ഡൽഹിയിലെ രജീന്ദർ നഗറിൽ കോച്ചിങ് സെന്റർ നടത്തുന്ന വിക്കി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യപേപ്പറിന്റെ കൈയെഴുത്ത് കോപ്പി ലഭിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെ 25 ഓളം പേരെ അന്വേഷണസംഘം ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷ ഏപ്രിൽ 25 ന് നടത്തും. എന്നാൽ മാറ്റി വെച്ച പത്താംക്ലാസ് കണക്ക് പരീക്ഷ ഹരിയാനയിലും ഡൽഹിയിലും മാത്രമാണ് നടത്തുക. കണക്ക് പരീക്ഷയുടെ പുതിയ തീയതി പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP