Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരീക്ഷകൾ കൂടുതൽ ലളിതമാക്കാനൊരുങ്ങി സിബിഎസ്ഇ; വരുന്ന പത്താം ക്ലാസ് പരീക്ഷയിൽ വിവരണാത്മക ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുന്നത് ഹിന്ദി, ഇംഗ്ലീഷ്, സയൻസ്, ഗണിതം, സോഷ്യൽ സയൻസ്, സംസ്‌കൃതം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ; പുതിയ പരിഷ്‌കാരം വിദ്യാർത്ഥികൾക്ക് സമ്മർദ്ദമില്ലാതെ ഉത്തരങ്ങളെഴുതാൻ സഹായിക്കും എന്നും ട്വീറ്റ്

പരീക്ഷകൾ കൂടുതൽ ലളിതമാക്കാനൊരുങ്ങി സിബിഎസ്ഇ; വരുന്ന പത്താം ക്ലാസ് പരീക്ഷയിൽ വിവരണാത്മക ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുന്നത് ഹിന്ദി, ഇംഗ്ലീഷ്, സയൻസ്, ഗണിതം, സോഷ്യൽ സയൻസ്, സംസ്‌കൃതം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ; പുതിയ പരിഷ്‌കാരം വിദ്യാർത്ഥികൾക്ക് സമ്മർദ്ദമില്ലാതെ ഉത്തരങ്ങളെഴുതാൻ സഹായിക്കും എന്നും ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പരീക്ഷകൾ കൂടുതൽ ലളിതമാക്കാൻ സിബിഎസ്ഇ തയ്യാറെടുക്കുന്നു. 2020ൽ ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ എളുപ്പമുള്ള ചോദ്യപ്പേപ്പറുകളാകും നൽകുകയെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വിവരണാത്മക രീതിയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ബോർഡ് തീരുമാനം. നിലവിലെ പത്താംക്ലാസ് പരീക്ഷയെഴുതുന്നവർക്ക് വിവരണാത്മക രീതിയിലുള്ള ചോദ്യങ്ങൾ കുറയ്ക്കുമെന്ന് ബോർഡ് ട്വിറ്ററിലൂടെ അറിയിച്ചു. ഹിന്ദി, ഇംഗ്ലീഷ്, സയൻസ്, ഗണിതം, സോഷ്യൽ സയൻസ്, സംസ്‌കൃതം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിവരണാത്മക ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കും. വിദ്യാർത്ഥികൾക്ക് സമ്മർദമില്ലാതെ കൂടുതൽ സർഗ്ഗാത്മകമായി ഉത്തരങ്ങളെഴുതാൻ ഇത് സഹായിക്കുമെന്നും ബോർഡ് ട്വീറ്റിൽ പറയുന്നു.

മൂല്യനിർണയ രീതിയിലുൾപ്പെടെ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഈ വർഷം ആദ്യം സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുൾപ്പെടെ 25 ശതമാനം ഒബ്ജക്ടിവും 75 ശതമാനം വിവരണാത്മകവുമായ ചോദ്യങ്ങൾ ഉൾപ്പെടുത്താനും ശുപാർശയുണ്ട്. ചോദ്യങ്ങളുടെ എണ്ണം കുറയുമ്പോൾ കുട്ടികൾക്ക് കൂടുതൽ ആലോചിച്ച് നന്നായി എഴുതാനാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.

അതേസമയം പാഠപുസ്തകങ്ങളിൽ വലിയ മാറ്റംവരാതെ പരീക്ഷയിൽ മാറ്റംവരുന്നതിനെ എതിർത്ത് ധാരാളംപേർ രംഗത്തുവന്നിട്ടുണ്ട്. പരീക്ഷ കൂടുതൽ എളുപ്പമാകുമ്പോൾ കൂടുതൽ മാർക്ക് നേടാനും വിജയശതമാനം വർധിപ്പിക്കാനും ബോർഡിനു കഴിഞ്ഞേക്കാം. എന്നാൽ ഇതുമൂലം വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് ഗുണഫലം കിട്ടില്ലെന്നും വിമർശകർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP