Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സി-ടെറ്റ് പരീക്ഷക്കായി ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം; സർക്കാർ, കേന്ദ്രീയ വിദ്യാലയ, എൻവി എസ്, ടിബറ്റൻ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷ ഡിസംബർ എട്ടിന്

സി-ടെറ്റ് പരീക്ഷക്കായി ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം; സർക്കാർ, കേന്ദ്രീയ വിദ്യാലയ, എൻവി എസ്, ടിബറ്റൻ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷ ഡിസംബർ എട്ടിന്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സിബിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലേക്ക് അദ്ധ്യാപക നിയമനത്തിന് നടത്തുന്ന യോഗ്യതാനിർണയ പരീക്ഷ ഡിസംബർ എട്ടിന് നടക്കും. സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്) ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ 23 വരെ ഫീസടയ്ക്കാനുള്ള സൗകര്യവുമുണ്ടാകും.

രാജ്യവ്യാപകമായി 110 കേന്ദ്രങ്ങളിലായി 20 ഭാഷയിൽ പരീക്ഷ നടക്കും. സർക്കാർ, കേന്ദ്രീയ വിദ്യാലയ, എൻ.വി എസ്, ടിബറ്റൻ സ്‌കൂളുകൾ എന്നിവിടങ്ങളിലേയ്ക്കുള്ള അദ്ധ്യാപക നിയമനത്തിന് സി-ടെറ്റ് സ്‌കോർ പരിഗണിക്കും. രണ്ട് പേപ്പറുകളായാണ് പരീക്ഷ നടക്കുക. ആദ്യ പേപ്പർ പ്രൈമറി(ഒന്നു മുതൽ അഞ്ച് വരെ) അദ്ധ്യാപകർക്കുള്ളതും രണ്ടാമത്തെ പേപ്പർ എലിമെന്ററി(ആറു മുതൽ എട്ട് വരെ) അദ്ധ്യാപകർക്കുള്ളതുമാണ്. രണ്ട് വിഭാഗത്തിലും താത്പര്യമുള്ളവർ രണ്ട് പരീക്ഷയും എഴുതണം.

സി-ടെറ്റ് ജൂലായ് സെഷന്റെ ഫലം ജൂലായ് 30ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഒന്നാം പേപ്പറിന് 2.15 ലക്ഷവും രണ്ടാം പേപ്പറിന് 1.37 ലക്ഷവുമായി ആകെ 3.52 ലക്ഷം പരീക്ഷാർഥികൾ യോഗ്യത നേടിയിരുന്നു. ഏഴ് വർഷമാണ് സി-ടെറ്റ് സർട്ടിഫിക്കറ്റിന്റെ സാധുത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP