Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ആർട്ടിഫിഷ്യൽ ഇന്റലിജൻസും യോഗയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സിബിഎസ്ഇ; അടുത്ത അധ്യയന വർഷംമുതൽ ഒമ്പതാംക്‌ളാസിൽ പരിഷ്‌കാരം; സീനിയർ സെക്കൻഡറി തലത്തിലും ഇലക്ടീവ് വിഷയമാക്കാൻ തീരുമാനം

ആർട്ടിഫിഷ്യൽ ഇന്റലിജൻസും യോഗയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സിബിഎസ്ഇ; അടുത്ത അധ്യയന വർഷംമുതൽ ഒമ്പതാംക്‌ളാസിൽ പരിഷ്‌കാരം; സീനിയർ സെക്കൻഡറി തലത്തിലും ഇലക്ടീവ് വിഷയമാക്കാൻ തീരുമാനം

ന്യൂഡൽഹി: നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, യോഗ, ബാല്യകാല സംരക്ഷണ വിദ്യാഭ്യാസം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സിബിഎസ്ഇ തീരുമാനം. ഈ ഏപ്രിലിൽ ആരംഭിക്കുന്ന അധ്യയന വർഷം മുതൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റജിൻസും യോഗയും പാഠ്യപദ്ധതിയുടെ ഭാഗമാകും. ഒമ്പതാം ക്‌ളാസിലാകും ഓപ്ഷണൽ വിഷയമായി ഇത് ഉൾപ്പെടുത്തുക. സ്‌കൂളുകൾക്ക് താൽപര്യമുണ്ടെങ്കിൽ എട്ടാംക്‌ളാസിലും ഇതിന്റെ മൊഡ്യൂൾ ചേർക്കാൻ അവസരം നൽകും.

വരുന്ന അധ്യയനവർഷംമുതൽ ഒമ്പതാം ക്ലാസിൽ നിർമ്മിതബുദ്ധി ഓപ്ഷണൽ വിഷയമായി ഉൾപ്പെടുത്തും. സ്‌കൂളുകൾക്ക് താത്പര്യമുണ്ടെങ്കിൽ എട്ടാം ക്ലാസിലും നിർമ്മിത ബുദ്ധിയുടെ മൊഡ്യൂൾ ചേർക്കാനവസരമുണ്ട്. ഇതെല്ലാം ഇലക്ടീവ് വിഷയങ്ങളായാണ് ഉൾപ്പെടുത്തുക. എന്നാൽ ഈ വിഷയങ്ങൾ സെക്കൻഡറി തലത്തിൽ ആറാമത്തെ വിഷയമായി തിരഞ്ഞെടുക്കാൻ അവസരം നൽകും. 42 നൈപുണി വിഷയങ്ങളിൽ ഒന്നോ, അതിലധികമോ വിഷയങ്ങൾ ഇലക്ടീവ് വിഷയമായി പഠിക്കാം.

തിരഞ്ഞെടുത്ത വിഷയങ്ങളിൽ പരാജയപ്പെട്ടാൽ വീണ്ടും പരീക്ഷയെഴുതാനുള്ള അവസരം നൽകും. പുതിയതായി ഉൾപ്പെടുത്തിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സ്‌കൂൾ അധികൃതർ മാർച്ച് 31നകം സി.ബി.എസ്.ഇ.ക്ക് അപേക്ഷ നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP