Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യ മേഖലയ്ക്ക് ഇരട്ടി തിളക്കം നൽകി മോദി 2.0 ടീം; മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് സീറ്റുകളടെ എണ്ണം 75,000 ആയി ഉയർത്തി; 8900പിജി മെഡിക്കൽ സീറ്റുകൾക്കും അനുമതി; ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാറിന്റെ പുതിയ ഉത്തരവ്

ആരോഗ്യ മേഖലയ്ക്ക് ഇരട്ടി തിളക്കം നൽകി മോദി 2.0 ടീം; മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് സീറ്റുകളടെ എണ്ണം 75,000 ആയി ഉയർത്തി; 8900പിജി മെഡിക്കൽ സീറ്റുകൾക്കും അനുമതി; ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാറിന്റെ പുതിയ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി:രാജ്യത്തുടനീളമുള്ള ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ സാധ്യമായ എല്ലാശ്രമങ്ങളും നടത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും മനസ്സിലാക്കാവുന്നതും പ്രയോജനപ്പെടുത്താനാവും വിധം ആരോഗ്യമേഖലയിൽ ഉണ്ടായ വളർച്ച.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഡോക്ടർ പേഷ്യന്റ് അനുപാതം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനായും,കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എംബിബിഎസ് സീറ്റുകൾക്ക് 26 ശതമാനത്തിലധികം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.. കേന്ദ്ര സർക്കാർ ഇതിലൂടെ മൊത്തം സീറ്റുകളുടെ എണ്ണം 75,000 ആയി ഉയർത്തിയിരിക്കുകയാണ്. കൂടാതെ 8900 പിജി മെഡിക്കൽ സീറ്റുകളും സർക്കാർ അനുമതി നൽകി.

2017-18, 2018-19 കാലയളവിൽ മൊത്തം 5,250 എംബിബിഎസ് സീറ്റുകളും 2019-20 ൽ 10,565 എംബിബിഎസ് സീറ്റുകളുമാണ് സർക്കാർ മെഡിക്കൽ കോളേജുകൾക്കായി അനുവധിച്ചത്. അതായത് 2019-20 ൽ ചേർത്ത സീറ്റുകളുടെ എണ്ണം കഴിഞ്ഞ രണ്ടുവർഷത്തെക്കാളും ഇരട്ടിയിലധികമാണ്. ആകെയുള്ള 10,565 സീറ്റുകളിൽ 4,800 സീറ്റുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ വെള്ളിയാഴ്ച ലോക്സഭയിൽ നടന്ന യോഗത്തിൽ പ്രഖ്യാപിച്ചു. കൂടാതെ ജില്ലകളിലെ ആശുപത്രികൾ നവീകരിച്ച് 82 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതായി വർധൻ അറിയിച്ചു.

1000 രോഗികൾക്ക് ഒരു ഡോക്ടർ എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇന്ത്യയിൽ ആകെ 11.60 ലക്ഷം രജിസ്റ്റർ ചെയ്ത അലോപ്പതി ഡോക്ടർമാരുള്ളതിനാൽ രാജ്യത്ത് മാർച്ച് വരെയുള്ള കണക്കനുസരിച്ച് വികലമായ ഡോക്ടർ പേഷ്യന്റ് അനുപാതം 1 :1,456 ആണ്. നിലവിലുള്ള അലോപ്പതി ഡോക്ടർക്ക് പുറമെ രാജ്യത്ത് 7.88 ലക്ഷം ആയുർവേദം, യുനാനി, ഹോമിയോപ്പതി എന്നീ ഡോക്ടർമാരുമുണ്ട്.അധികാരത്തിൽ എത്തിയ ഉടനെയുള്ള മോദി സർക്കാറിന്റെ ഈ തീരുമാനം പ്രധാനമായും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം ഇല്ലാതാക്കാൻ സഹായിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP