Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രൂപയുടെ തകർച്ചയിൽ അടിയന്തരമായി ഇടപെടാൻ റിസർവ് ബാങ്കിന് കേന്ദ്രസർക്കാറിന്റെ നിർദ്ദേശം; പ്രതിഷേധം കനക്കുമ്പോൾ എല്ലാം കണ്ണുകളും റിസർവ് ബാങ്കിലേക്ക്; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആശങ്കകൾ ബാക്കി

രൂപയുടെ തകർച്ചയിൽ അടിയന്തരമായി ഇടപെടാൻ റിസർവ് ബാങ്കിന് കേന്ദ്രസർക്കാറിന്റെ നിർദ്ദേശം; പ്രതിഷേധം കനക്കുമ്പോൾ എല്ലാം കണ്ണുകളും റിസർവ് ബാങ്കിലേക്ക്; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആശങ്കകൾ ബാക്കി

ന്യൂഡൽഹി: രൂപയുടെ വിലയിടിവും ഇന്ധന വിലവർധനയുമടക്കമുയർത്തി സാധാരണക്കാരന്റെ പ്രതിഷേധം കത്തുമ്പോൾ പ്രതിരോധത്തിലായ ബിജെപി റിസർവ് ബാങ്കിന്റെ സഹായം തേടുന്നതായി റിപ്പോർട്ട്. രൂപയുടെ തകർച്ചയിൽ അടിയന്തരമായി ഇടപെടാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. അതേസമയം ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും തകർച്ച തുടരുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അപായമണി മുഴക്കിക്കൊണ്ടേയിരിക്കുകയാണ്.

ഡോളറിനെതിരെ ഈ വർഷം മാത്രം 11.6 ശതമാനമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഏഷ്യൽ തന്നെ ഏറ്റവും മൂല്യം ഇടിഞ്ഞതും ഇന്ത്യൻ രൂപയ്ക്കാണ്. നോട്ടുനിരോധനത്തിനുശേഷം മോദിയുടെ അവകാശവാദങ്ങളെല്ലാം ഇന്ത്യയെ സ്വപ്നഭൂമിയാക്കുമെന്നായിരുന്നു. എന്നാൽ ഇതൊന്നും നടന്നില്ലെന്നു മാത്രമല്ല നോട്ടുനിരോധനം ലോകപരാജയമാണെന്ന് റിസർവ് ബാങ്കിന്റെ തന്നെ കണക്കുകളിലൂടെ വ്യക്തമാവുകയും ചെയ്തിരുന്നു. ജനരോഷം ശക്തമായതോടെയാണ് ഇതിനെ അതിജീവിക്കാനായി കേന്ദ്രസർക്കാർ വഴികൾ തേടുന്നത്. രൂപയുടെ മൂല്യം ഇടിയാതെ നിലനിർത്താൻ വേണ്ട നടപടി സ്വീകരിക്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

ആർബിഐയുമായി കഴിഞ്ഞ ആഴ്ചയാണ് സർക്കാർ വൃത്തങ്ങൾ ആശയവിനിമയം നടത്തിയത്. പ്രവാസി ഇന്ത്യക്കാർക്കായി പ്രത്യേക നിക്ഷേപ പദ്ധതി അടക്കമുള്ള നടപടികളാണ് ആലോചനയിലുള്ളത്. ഈ മാസം എല്ലാ ദിവസവും രൂപയുടെ മൂല്യം ഇടിയുന്ന പ്രവണത തുടരുകയാണ്. രൂപയുടെ രക്ഷയ്ക്കായി മെയ് മാസത്തിൽ 5.8 ബില്യണും ജൂണിൽ 6.18 ബില്യണും വിദേശ കറൻസി ആർബിഐ വിറ്റഴിക്കുകയും ചെയ്തിരുന്നു. അതേസമയം ഇന്നും ഓഹരി വിപണി ആടിയുലയുകയാണ്.

തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്.സെൻസെക്സ് 509.04 പോയന്റ് നഷ്ടത്തിൽ 37413.13 ലും നിഫ്റ്റി 150.60 പോയന്റ് താഴ്ന്ന് 11287.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 876 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1811 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. അസംസ്‌കൃത എണ്ണവില ഉയരുന്നതും വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളുമാണ് വിപണിയെ ബാധിച്ചത്. രൂപയുടെ മൂല്യമിടിവും വിപണിയെ ആശങ്കയിലാഴ്‌ത്തുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP