Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ എല്ലാ വിഭാഗം തൊഴിലാളികൾക്കും സാലറി ഡേ ഫിക്‌സ്! രാജ്യത്ത് വൺ നേഷൻ, വൺ പേ ഡേ സമ്പ്രദായം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; സംഘടിത തൊഴിലാളി താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടെന്നും കേന്ദ്ര തൊഴിൽ മന്ത്രി

രാജ്യത്തെ എല്ലാ വിഭാഗം തൊഴിലാളികൾക്കും സാലറി ഡേ ഫിക്‌സ്! രാജ്യത്ത് വൺ നേഷൻ, വൺ പേ ഡേ സമ്പ്രദായം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; സംഘടിത തൊഴിലാളി താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടെന്നും കേന്ദ്ര തൊഴിൽ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനി രാജ്യത്തെ എല്ലാ ജനങ്ങൾക്കും ശമ്പളം വൺഡേ. രാജ്യത്ത് വൺ നേഷൻ, വൺ പേ ഡേ സമ്പ്രദായം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഒരു ദിസവം നിശ്ചയിച്ച് അന്ന് തന്നെ എല്ലാവർക്കും ശമ്പളം നൽകുന്ന രീതിയാണ് വൺ നേഷൻ, വൺ പേ ഡേ. സംഘടിത തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വർ പറഞ്ഞു. സമയബന്ധിതമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ നടപടികൾ വേഗത്തിലാക്കുന്നത്.

ഒരു രാജ്യത്ത് വിവിധ മേഖലകളിലായി പ്രവർത്തിക്കുന്നവർക്ക് ഒരു ദിവസം നിശ്ചയിച്ച് അന്ന് തന്നെ എല്ലാവർക്കും ശമ്പളം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഉടൻ തന്നെ ഇത് സംബന്ധിച്ച നിയമനിർമ്മാണം സാധ്യമാക്കണമെന്ന ആഗ്രഹമാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചതെന്ന് സന്തോഷ് ഗാങ്വർ പറഞ്ഞു. സെക്യൂരിറ്റി ലീഡർഷിപ്പ് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെ സുരക്ഷ, ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കാനുള്ള നടപടിയുമായി കേന്ദ്രം മുന്നോട്ട് പോകുകയാണ്. തൊഴിൽ മേഖലയിൽ വ്യാപക പരിഷ്‌കരണ നടപടികൾക്കാണ് കേന്ദ്രസർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. വേജ് കോഡ് ഉൾപ്പെടെ തൊഴിൽ മേഖലയിൽ സമഗ്രമായ പരിഷ്‌കരണം ലക്ഷ്യമിട്ടുള്ള വിവിധ കോഡ് ബില്ലുകൾ ഇതിന്റെ ഭാഗമാണ്. പാർലമെന്റ് ഇതിനൊടകം വേജ് കോഡ് ബിൽ പാസാക്കി കഴിഞ്ഞു. ഇത് പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി ചട്ടങ്ങൾക്ക് രൂപം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP