Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിക്കുന്ന പ്രവാസികൾക്ക് ലക്ഷ്മണരേഖ വരച്ച് കേന്ദ്രസർക്കാർ; പ്രവാസി വിവാഹങ്ങൾ 48 മണിക്കൂറിനകം രജിസ്റ്റർ ചെയ്യണമെന്ന കർശന വ്യവസ്ഥ കൊണ്ടുവരുമെന്ന് മേനക ഗാന്ധി

ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിക്കുന്ന പ്രവാസികൾക്ക് ലക്ഷ്മണരേഖ വരച്ച് കേന്ദ്രസർക്കാർ; പ്രവാസി വിവാഹങ്ങൾ 48 മണിക്കൂറിനകം രജിസ്റ്റർ ചെയ്യണമെന്ന കർശന വ്യവസ്ഥ കൊണ്ടുവരുമെന്ന് മേനക ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രവാസി വിവാഹങ്ങൾക്ക് കേന്ദ്രസർക്കാർ കർശന വ്യവസ്ഥ കൊണ്ടുവരുന്നു. രാജ്യത്ത് നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങൾ 48 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നുള്ള വ്യവസ്ഥ കൊണ്ടുവരുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി പറഞ്ഞു.വിവാഹം 48 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പാസ്‌പോർട്ടും വിസയുമടക്കമുള്ള കാര്യങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രവാസികൾ ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിക്കുന്ന അവസ്ഥ തടയുന്നതിനാണ് മന്ത്രാലയം നടപടിയുമായി രംഗത്തെത്തിയത്.

ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിച്ച് പോകുന്ന പ്രവാസികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. സമീപ കാലത്തായി ആറ് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ അഞ്ച് കേസിലും മന്ത്രാലയം പാസ്പാർട്ടും വിസയും റദ്ദു ചെയ്തു.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ജൂൺ 11ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രവാസികളെ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ലക്ഷമണ രേഖയാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മേനക ഗാന്ധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP