Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുത്തലാഖ് ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവ് ; ഓർഡിനൻസ് ഇറക്കിയത് രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിൽ

മുത്തലാഖ് ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവ് ; ഓർഡിനൻസ് ഇറക്കിയത് രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുത്തലാഖ് ഓർഡിനൻസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. മുത്തലാഖ് ചൊല്ലിയാൽ ഇനി മുതൽ മൂന്നു വർഷം വരെ തടവ് ശിക്ഷ അനുഭവിക്കണം. രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭ ഓർഡിനൻസ് ഇറക്കിയത്.2017 ആഗസ്റ്റിലാണ് രാജ്യത്ത് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് വന്നത്.

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൽ അഞ്ച് ജസ്റ്റിസുമാരിൽ മൂന്ന് പേർ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോൾ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേർ മുത്തലാഖ് മുസ്ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എങ്കിലും ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അന്തിമവിധിയിലേക്ക് സുപ്രീം കോടതി എത്തിച്ചേരുകയായിരുന്നു.

ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, യു.യു. ലളിത്, ആർ.എഫ്. നരിമാൻ എന്നിവർ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചപ്പോൾ ചീഫ് ജസ്റ്റിസ് കെഹാർ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു. ആറു ദിവസം തുടർച്ചയായി വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP