Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ! രാംദേവിന്റെ ജീവൻ അപകടത്തിലാണെന്ന റിപ്പോർട്ടിനെ തുടർന്ന് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ; സ്വാമിയെ കാക്കാൻ ഇനി തോക്കേന്തിയ 26 അർദ്ധ സൈനികർ

ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ! രാംദേവിന്റെ ജീവൻ അപകടത്തിലാണെന്ന റിപ്പോർട്ടിനെ തുടർന്ന് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ; സ്വാമിയെ കാക്കാൻ ഇനി തോക്കേന്തിയ 26 അർദ്ധ സൈനികർ

ന്യൂഡൽഹി: യോഗാഗുര ബാബാ രാംദേവിന്റെ ജീവൻ അപകടത്തിലാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ യോഗാ ഗുരുവിന് രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ കവചം തന്നെ ഒരുക്കാനാണ് മോദി സർക്കാരിന്റെ തീരുമാനം. ബിജെപിയേയും നരേന്ദ്ര മോദിയേയും അനുകൂലിച്ചതിനുള്ള പ്രതിഫലമാണ് ഈ സുരക്ഷാ വലയമെന്ന ആക്ഷേപവും ഉണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ രാംദേവിന് എത്രയും വേഗം ഇസഡ് കാറ്റഗറി സുരക്ഷ നൽകാനാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

ഇസഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമായി ആയുധധാരികളായ 26 സുരക്ഷാ ഉദ്യോഗസ്ഥരാണ് രാംദേവിന് സുരക്ഷ ഒരുക്കുന്നത്. അർദ്ധ സൈനിക വിഭാഗത്തിലെ 40 കമാണ്ടോകളെ ഇതിനായി മാറ്റാനാണ് തീരുമാനം. രാംദേവ് പുറത്തുപോകുമ്പോൾ സുരക്ഷയ്ക്കായി അകമ്പടി വാഹനങ്ങളും ഉണ്ടാകും.

സാധാരണയായി വിവിഐപികൾക്കാണ് ഇസഡ് കാറ്റഗറി സുരക്ഷ കേന്ദ്ര സർക്കാർ അനുവദിക്കുന്നത്. രാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകിയത് ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്. രാംദേവ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്കുവേണ്ടി പ്രചരണം നടത്തിയിരുന്നു. രാംദേവിന്റെ ജീവന് ഭീഷണിയുള്ളതായി രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ചാണ് തീരുമാനമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

എന്നാൽ ഉത്തരാഖണ്ഡിൽ മാത്രമേ എസഡ് കാറ്റഗറി സുരക്ഷാ ഒരുക്കൂവെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണത്തിന് ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിലെ നിലപടുകളാണ് രാംദേവിന് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. ഉത്തരഖണ്ഡിലെ രാംദേവിന്റെ ആശ്രമത്തിൽ എപ്പോൾ വേണമെങ്കിലും തീവ്രനിലപാടുകാരുടെ ആക്രമണം ഉണ്ടാകുമെന്നാണ് നിരീക്ഷണം.

എന്നാൽ സർക്കാരിനെതിരെ രാംദേവ് സംസാരിക്കുന്നത് ഒഴിവാക്കാനുള്ള സമ്മാനമാണ് ഇതെന്നാണ് കോൺഗ്ര് നേതാക്കളുടെ പ്രതികരണം. രാംദേവിന് സുരക്ഷാ ഭീഷണിയുണ്ടെന്ന വാദത്തെ പ്രതിപക്ഷം അംഗീകരിക്കുന്നില്ല. കള്ളപ്പണക്കാർക്കെതിരെ നിലപാട് എടുത്താണ് രാംദേവ് രാഷ്ട്രീയത്തിൽ ചർച്ചയായത്. അഴിമതിക്കെതിരെ യുപിഎ സർക്കാരിന്റെ കാലത്ത് രാംദേവ് നടത്തിയ നിരാഹാര സമരം സംഘർത്തിലുമെത്തി. പിന്നീട് മോദിയെ പരസ്യമായി പിന്തുണച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

അതിനിടെ ദിവസങ്ങൾക്ക് മുമ്പ് മോദിയുമായി രാംദേവ് ചർച്ച നടത്തി. ദേശീയ പ്രധാന്യമുള്ള വിഷയങ്ങളാണ് യോഗാ ഗുരുവുമായി ചർച്ച നടത്തിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു. തൊട്ടുപിന്നാലെയാണ് ഇസഡ് കാറ്റഗറി സുരക്ഷ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP