Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ അധീനതയിലുള്ള ചെറുദ്വീപുകൾ മുഴുവൻ യോഗ അധിഷ്ഠിത റിസോർട്ടുകളാക്കി നൽകുന്നു; ഭൂരിപക്ഷവും ആൻഡമാനിലെയും ലക്ഷദ്വീപിലെയും ദ്വീപുകൾ; ആദ്യം അനുവദിക്കുന്നത് ബാബ രാംദേവിന് തന്നെ

ഇന്ത്യയുടെ അധീനതയിലുള്ള ചെറുദ്വീപുകൾ മുഴുവൻ യോഗ അധിഷ്ഠിത റിസോർട്ടുകളാക്കി നൽകുന്നു; ഭൂരിപക്ഷവും ആൻഡമാനിലെയും ലക്ഷദ്വീപിലെയും ദ്വീപുകൾ; ആദ്യം അനുവദിക്കുന്നത് ബാബ രാംദേവിന് തന്നെ

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാറിലെയും ലക്ഷദ്വീപിലെയും ചെറുദ്വീപുകൾ മുഴുവൻ റിസോർട്ടുകളായി മാറുമോ? യോഗ പഠനം കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള റിസോർട്ടിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ യോഗ ഗുരു ബാബ രാംദേവിന് അത്തരത്തിലൊരു ചെറുദ്വീപ് വിട്ടുകൊടുത്തുകഴിഞ്ഞു. ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരി ഇന്നലെ ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. വേറെയും വ്യവസായികൾ ചെറുദ്വീപുകൾ ലക്ഷ്യമിട്ട് രംഗത്തെത്തിയിട്ടുണ്ട്.

ആൻഡമാൻ നിക്കോബാറിലെയും ലക്ഷദ്വീപിലെയും ഓരോ ദ്വീപുകൾ റിസോർട്ടുകളായി മാറ്റുന്ന പദ്ധതിയുമായി ബോളിവുഡ് സിനിമാ നിർമ്മാതാവ് പ്രഹ്ലാദ് കക്കാർ മന്ത്രിയെ സമീപിച്ചിരുന്നു. ലൈറ്റ് ഹൗസ് ഉള്ള ദ്വീപുകളെ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന പദ്ധതിയാണ് കക്കാർ സമർപ്പിച്ചിട്ടുള്ളത്. സർക്കാരും സ്വകാര്യ സംരംഭകരും ചേർന്നുള്ള ടൂറിസം പദ്ധതികളാണ് ഗഡ്കരി വ്യവസായികളിൽനിന്ന് പ്രതീക്ഷിക്കുന്നത്.

റിസോർട്ടുകളാക്കി മാറ്റാവുന്ന ലൈറ്റ്ഹൗസുള്ള 70 ദ്വീപുകളെങ്കിലും കണ്ടെത്തിയിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു. യോഗയെ മുൻനിർത്തിയുള്ള റിസോർട്ടുകൾക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. സ്വദേശികളും വിദേശികളുമായിട്ടുള്ള വിനോദ സഞ്ചാരികൾക്ക് താമസിക്കാനും യോഗ പരിശീലിക്കാനുമുള്ള സൗകര്യം ഇവിടെയുണ്ടാകും. റിസോർട്ടുകളിലെത്തിച്ചേരാൻ സീപ്ലേനുകളും ഉപയോഗിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

ആൻഡമാൻ നിക്കോബാറിലെ സിൻക്യു ദ്വീപിലും ലക്ഷദ്വീപിലെ മിനിക്കോയിയിലും പരിസ്ഥിതിക്ക് അനകൂലമായി റിസോർട്ടുകൾ നിർമ്മിക്കാനുള്ള പദ്ധതികൾക്ക് അനുമതി തേടിയാണ് കക്കാർ കേന്ദ്രത്തെ സമീപിച്ചിട്ടുള്ളത്. വാട്ടർസ്‌പോർട്ട്, ഡൈവിങ് തുടങ്ങിയവയാണ് ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. മുംബൈ തുറമുഖത്തിന് സമീപത്തുള്ള കന്യോജി , കന്യാകുമാരിക്ക് സമീപമുള്ള മുട്ടം, ഒഡിഷയിലെ പാരദ്വീപ് തുടങ്ങിയ ചെറുദ്വീപുകൾ രണ്ടുവർഷത്തിനുള്ളിൽ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാൻ കേന്ദ്രം ആലോചിക്കുന്നു.

മഹാബലിപുരം, കൊണാർക്ക്, രാമേശ്വരം, ദ്വാരക, മുംബൈയിലെ സങ്ക് റോക്ക് വിശാഖപ്പട്ടണത്തെ ഡോൾഫിൻസ് നോസ് തുടങ്ങി 15 കേന്ദ്രങ്ങൾകൂടി കേന്ദ്ര വിനോദ സഞ്ചാരമന്ത്രാലയം ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൺവെൻഷൻ സെന്ററുകൾ, ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ, വാട്ടർസ്പോർട്സ് കേന്ദ്രങ്ങൾ തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിവിധ പദ്ധതികളാണ് സർക്കാർ ഇവിടെ ആലോചിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP