Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിദേശ വസ്തുക്കളുടെ പട്ടികയിൽ ഇടംപിടിച്ചവയിൽ ഏറെയും സ്വദേശി ഉത്പന്നങ്ങൾ; അർദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ച വസ്തുക്കളുടെ പട്ടിക റദ്ദാക്കി കേന്ദ്ര സർക്കാർ; പുതുക്കിയ പട്ടിക ഉടൻ പുറത്തിറക്കുമെന്നും ആഭ്യന്തരമന്ത്രാലയം

വിദേശ വസ്തുക്കളുടെ പട്ടികയിൽ ഇടംപിടിച്ചവയിൽ ഏറെയും സ്വദേശി ഉത്പന്നങ്ങൾ; അർദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ച വസ്തുക്കളുടെ പട്ടിക റദ്ദാക്കി കേന്ദ്ര സർക്കാർ; പുതുക്കിയ പട്ടിക ഉടൻ പുറത്തിറക്കുമെന്നും ആഭ്യന്തരമന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിദേശവസ്തുക്കളുടെ പട്ടികയിൽ പെടുത്തി ആയിരത്തിലേറെ സ്വദേശി ഉല്പന്നങ്ങളെ സൈനിക കാന്റീനുകളിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ തത്ക്കാലം വേണ്ടെന്ന് വച്ചു. അർദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളിൽ ഏറ്റവും അധികം ആവശ്യക്കാരുണ്ടായിരുന്ന വസ്തുക്കളെയാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ ഉത്തരവിറങ്ങി മണിക്കൂറുകൾക്കകം തന്നെ അത് പിൻവലിക്കാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു.

വിദേശ ഉല്പന്നങ്ങളുടെ പുതുക്കിയ പട്ടിക ഉടൻ പുറത്തിറക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കാന്റീനുകൾ വഴി സ്വദേശി ഉല്പന്നങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന് കഴി‍ഞ്ഞ മാസം പതിമൂന്നിനാണ് ഉത്തരവിറക്കിയത്. ഇതേ തുടർന്ന് എഴുപതോളം കമ്പനികളുടെ 1,026 ഉല്പന്നങ്ങളെയാണ് വിദേശ വസ്തുക്കളുടെ കൂട്ടത്തിൽ പെടുത്തി കാന്റീനുകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ തയാറാക്കിയ പട്ടികയിൽ കടന്നുകൂടിയത് ഇന്ത്യൻ ഉല്പന്നങ്ങളാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് പട്ടിക പുനപ്പരിശോധിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.ഡാബർ, വിഐപി ഇൻഡസ്ട്രീസ്, യൂറേക്ക ഫോബ്സ്, ജാക്വാർ, നെസ്‌ലെ, എച്ച്‌യുഎൽ തുടങ്ങിയ കമ്പനികളുടെ ഉല്പന്നങ്ങളാണ് ഒഴിവാക്കാൻ തീരുമാനിച്ചത്.

കാന്റീനുകൾ നടത്തുന്ന മാതൃസ്ഥാപനമായ പൊലീസ് കല്യാൺ ഭണ്ഡാരാസ് എല്ലാ ഉത്പന്നങ്ങളെയും മൂന്ന് വിഭാഗങ്ങളായി തിരിച്ചിരുന്നു. കാറ്റഗറി 1 ൽ ഇന്ത്യയിൽ പൂർണ്ണമായും നിർമ്മിച്ച ഉൽപ്പന്നങ്ങളാണുള്ളത്. കാറ്റഗറി 2 ൽ അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തതും എന്നാൽ ഇന്ത്യയിൽ ഉൽപാദിപ്പിച്ചതോ കൂട്ടിച്ചേർത്തതോ ആയ ഉൽപ്പന്നങ്ങളാണുള്ളത്. കാറ്റഗറി 3 ൽ പൂർണ്ണമായും ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളും.

ന്യൂടെല്ല, കിന്റർ ജോയ്, ടിക് ടാക്, ഹോർലിക്‌സ് ഓട്‌സ്, യുറീക്ക ഫോർബ്‌സ്, അഡിഡാസ് ബോഡി സ്‌പ്രേകൾ, ചില ബ്രാൻഡുകളുടെ മൈക്രോവേവ് ഓവനുകളും മറ്റ് നിരവധി വീട്ടുപകരണങ്ങളുടെയും വിൽപ്പനയാണ് നിരോധിച്ചിരുന്നത്. ഡാബർ, ബജാജ്, ഉഷ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ ഉൽപ്പന്നങ്ങൾ പട്ടികയിൽ കടന്നുകൂടിയിരുന്നു. ഇതോടെ ചില ഉൽപ്പന്നങ്ങൾ ഡീലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2020 മെയ് 29 ന് കേന്ദ്ര പൊലീസ് കല്യാൺ ഭണ്ഡർ നൽകിയ പട്ടിക സിഇഒയുടെ തലത്തിൽ തെറ്റായി പുറപ്പെടുവിച്ചതാണെന്ന് സിആർപിഎഫ് ട്വീറ്റ് ചെയ്തു. പട്ടിക പിൻവലിക്കുന്നതായും വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവർ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP