Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിപിരിയുമെന്ന ടിഡിപിയുടെ ഭീഷണി ഏറ്റു; ആന്ധ്രയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാൻ കേന്ദ്ര സർക്കാർ തയ്യാർ; പ്രത്യേക പദവി ചോദിക്കരുതെന്നും അരുൺ ജെയ്റ്റ്‌ലി

വഴിപിരിയുമെന്ന ടിഡിപിയുടെ ഭീഷണി ഏറ്റു; ആന്ധ്രയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാൻ കേന്ദ്ര സർക്കാർ തയ്യാർ; പ്രത്യേക പദവി ചോദിക്കരുതെന്നും അരുൺ ജെയ്റ്റ്‌ലി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിൽ നിന്ന് വഴിപിരിയുമെന്ന ടിഡിപിയുടെ ഭീഷണി ഫലിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവിയില്ലെങ്കിലും പ്രത്യേക പാക്കേജ് നൽകാൻ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. എന്നാൽ അത് പ്രത്യേക പദവിയിൽ നിന്ന് വ്യത്യാസമൊന്നുമില്ലെന്നും സാമ്പത്തിക കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഇതിനെ പ്രത്യേക പാക്കേജെന്ന് വിശേഷിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകിയില്ലെങ്കിൽ എൻ.ഡി.എയുമായുള്ള സഖ്യം പിൻവലിക്കുമെന്ന ടി.ഡി.പി(തെലുങ്കു ദേശം പാർട്ടി)യുടെ ഭീഷണി നിലനിൽക്കെയാണ് ധനമന്ത്രിയുടെ പ്രസ്താവന. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപിയുമായി സഖ്യത്തിലാണ് ടി.ഡി.പി. ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി എംപിമാർ ജന്തർമന്ദറിൽ സമരത്തിലുമാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കി അരുൺ ജെയ്റ്റ്ലി രംഗത്തെത്തിയത്.

പ്രത്യേക പാക്കേജിലും പ്രത്യേക പദവിക്ക് ലഭിക്കുന്ന അതേ രൂപത്തിലുള്ള എല്ലാ സഹായവും ലഭിക്കും. പക്ഷെ അതിനെ പാക്കേജെന്ന് വിളിക്കുക മാത്രമാണ് ചെയ്യുന്നത്. സാമ്പത്തിക ഞെരുക്കത്തിന്റെ സമയത്തും ആന്ധ്രയ്ക്ക് 4000 കോടി രൂപ സഹായമായി അനുവദിച്ചിട്ടുണ്ട്. ഇനി 138 കോടി രൂപ മാത്രമാണ് ബാക്കിയുള്ളത്.

മറ്റുള്ള സംസ്ഥാനങ്ങളിലെന്ന പോലെ ആന്ധ്രയ്ക്കും സാമ്പത്തിക വിഹിതം നൽകാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അരുൺ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രശ്നം കൊണ്ട് ഫണ്ട് ലഭ്യത വർധിക്കില്ല. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രവിഹിതം തുല്യരീതിയിൽ ലഭിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP