Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദ്രബാബു നായിഡുവിനേക്കാൾ ആറ് മടങ്ങ് സമ്പന്നനായി കൊച്ചു മകൻ; മൂന്ന് വയസ്സുകാരൻ ദേവാൻഷിന്റെ പേരിലുള്ളത് 18.71 കോടിയുടെ ആസ്തി

ചന്ദ്രബാബു നായിഡുവിനേക്കാൾ ആറ് മടങ്ങ് സമ്പന്നനായി കൊച്ചു മകൻ; മൂന്ന് വയസ്സുകാരൻ ദേവാൻഷിന്റെ പേരിലുള്ളത് 18.71 കോടിയുടെ ആസ്തി

ഹൈദരാബാദ്: ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രിയാണ് ആന്ധ്രാ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു. തന്റെ ഭരണത്തിന്റെ സുതാര്യത ഉറപ്പു വരുത്താൽ വർഷം തോറും അദ്ദേഹം തന്റെ കുടുംബത്തിന്റെ സ്വത്തു വിവരങ്ങൾ പുറത്ത് വിടാറുമുണ്ട്. 12.5 കോടി രൂപയാണ് കഴിഞ്ഞ ഒരു വർഷം നായിഡുവിന്റെ കുടുംബ ആസ്തിയിലുണ്ടായിട്ടുള്ള വർദ്ധന.

177 കോടി രൂപയായിരുന്നു ചന്ദ്രബാബു നായിഡു തന്റെ ആസ്തിയായി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം ആദ്യം നടത്തിയ അപഗ്രഥനത്തിൽ നായിഡുവിനെ ധനികനയായ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിലവിലെ വിപണി വില അടിസ്ഥാനത്തിൽ നായിഡുവിന്റെ 69.23 കോടി രൂപയുടെ കുടുംബ ആസ്തി 81.83 കോടി രൂപയായി ഉയർന്നിട്ടുണ്ട്. 12.55 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നായിഡുവിന്റെ ആസ്തി 2.53 കോടി രൂപയിൽനിന്ന് 3 കോടി രൂപയായും ഭാര്യയുടെ ആസ്തി 25 കോടിയിൽനിന്ന് 31 കോടി രൂപയായും ഉയർന്നു.

മകൻ നര ലോകേഷിന്റെയും പേരക്കുട്ടി ദേവാൻഷിന്റെയും ആസ്തികളിലെ വളർച്ച തുല്യമാണ്. 15.21 കോടി ഉണ്ടായിരുന്ന ആസ്തി 21.40 കോടിയിലെത്തി. മൂന്ന് വയസ്സുകാരൻ ദേവാൻഷിന്റെ പേരിലുള്ള വസ്തുവിന്റെ വില 18.71 കോടി രൂപയായി ഉയർന്നിട്ടുണ്ട്. നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിയുടെ പേരിൽ 31.01 കോടി രൂപയുടെ സ്വത്തുക്കളുമാണുള്ളത്. കഴിഞ്ഞ വർഷം 11.54 കോടി രൂപയായിരുന്നു. സത്യവാങ്മൂലത്തിൽ ആസ്തി വ്യക്തമാക്കിയതിനാൽ തങ്ങളുടെ ഓഹരിയിൽ പുരോഗതി ഉണ്ടായതായതാണ് ആസ്തിയുടെ മൂല്യം കൂടാൻ ഇടയാക്കിയതെന്ന് നര ലോകേഷ് പറഞ്ഞു. നേരത്തേ ആന്ധ്രയിലെ നേതാക്കൾക്കെതിരെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് ഇതെന്നാണ് സംഭവത്തോട് നായിഡു പ്രതികരിച്ചത്.

കഴിഞ്ഞ വർഷം ഇവ യഥാക്രമം 15.21 കോടി. 25.41 കോടി എന്നിങ്ങനെയായിരുന്നു. അതേസമയം ലോകേഷിന്റെ ഭാര്യ ബ്രാഹ്മണിയുടെ പേരിൽ നേരത്തെ 15.01 കോടിയുടെ സ്വത്തുക്കളുണ്ടായിരുന്നത് 7.72 കോടിയായി കുറഞ്ഞിട്ടുണ്ട്. അധികാരത്തിലിരിക്കുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ എട്ട് വർഷമായി നായിഡുവിന്റെ കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP