Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്താവളത്തിൽ വിവിഐപി പരിഗണന നിഷേധിച്ചത് സെഡ്പ്ലസ് സുരക്ഷയുള്ള മുതിർന്ന നേതാവിന്; സാധാരണ യാത്രക്കാരെപ്പോലെ ക്യൂവിൽ നിർത്തിയ ചന്ദ്രബാബു നായിഡുവിനെ വിമാനത്തിലേക്കെത്തിച്ചതും സാധാരണ ബസിൽ തന്നെ; ബിജെപിയും വൈഎസ്ആർ കോൺഗ്രസും നടത്തുന്നത് രാഷ്ട്രീയ പകപോക്കലെന്ന് തെലുങ്ക് ദേശം പാർട്ടി

വിമാനത്താവളത്തിൽ വിവിഐപി പരിഗണന നിഷേധിച്ചത് സെഡ്പ്ലസ് സുരക്ഷയുള്ള മുതിർന്ന നേതാവിന്; സാധാരണ യാത്രക്കാരെപ്പോലെ ക്യൂവിൽ നിർത്തിയ ചന്ദ്രബാബു നായിഡുവിനെ വിമാനത്തിലേക്കെത്തിച്ചതും സാധാരണ ബസിൽ തന്നെ; ബിജെപിയും വൈഎസ്ആർ കോൺഗ്രസും നടത്തുന്നത് രാഷ്ട്രീയ പകപോക്കലെന്ന് തെലുങ്ക് ദേശം പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

വിജയവാഡ: ചന്ദ്രബാബു നായിഡുവിന് വിമാനത്താവളത്തിൽ വിവിഐപി പരിഗണന നിഷേധിച്ചത് വാഹനവ്യൂഹത്തിൽ നിന്നും രണ്ട് കാറുകളും പിൻവലിച്ചതിന് പിന്നാലെ. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ സാധാരണ യാത്രക്കാരെപ്പോലെ ക്യൂവിൽനിർത്തി ശരീര പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രിയെന്ന നിലയിലും രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളെന്ന നിലയിലും വിവിഐപി പരിഗണനയും മാവോയിസ്റ്റുകളുടെ ഭീഷണിയുള്ളതു കൊണ്ട് സെഡ് പ്ലസ് സുരക്ഷയുമുള്ള ആളാണ് നായിഡു.

വിമാനത്താവളങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ വാഹനങ്ങൾക്കു നൽകിയിരുന്ന പ്രവേശനാനുമതി റദ്ദാക്കുകയും ചെയ്തു. ദേഹപരിശോധന പൂർത്തിയാക്കിയ നായിഡു ബസിലാണ് വിമാനത്തിനടുത്തെത്തിയത്. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനു ശേഷം ഹൈദരാബാദിലേക്കു മടങ്ങാനാണ് നായിഡു ഇന്നലെ വിജയവാഡ വിമാനത്താവളത്തിലെത്തിയത്.

ഈയിടെ നായിഡുവിന്റെ വാഹനവ്യൂഹത്തിൽനിന്നു 2 കാറുകൾ പൊലീസ് പിൻവലിച്ചിരുന്നു. 2003 ൽ തിരുപ്പതിയിൽ വച്ച് നായുഡിവിനു നേരെ മാവോയിസ്റ്റ് വധശ്രമമുണ്ടായ ശേഷമാണ് അദ്ദേഹത്തിന് സെഡ് പ്ലസ് സുരക്ഷ നൽകിയത്. 24 മണിക്കൂറും 23 സായുധ സുരക്ഷാഭടന്മാർ അദ്ദേഹത്തിനൊപ്പമുണ്ടാകും. ഇപ്പോഴും മാവോയിസ്റ്റുകളുടെ ഹിറ്റ്‌ലിസ്റ്റിലെ പ്രധാനപേരാണ് ചന്ദ്രബാബു നായിഡു.

സംഭവത്തെ തുടർന്ന് രൂക്ഷവിമർശനവുമായി തെലുങ്കുദേശം പാർട്ടി രംഗത്തെത്തി. ബിജെപിയും വൈഎസ്ആർ കോൺഗ്രസും എതിരാളികളെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുകയാണെന്ന് അവർ ആരോപിച്ചു. ചന്ദ്രബാബു നായിഡുവിനെ അപമാനിക്കുക മാത്രമല്ല, ഇസെഡ് കാറ്റഗറി സുരക്ഷ നൽകുന്നതിന് വീഴ്ചവരുത്തുകയും ചെയ്തതായി ടിഡിപി നേതാവ് ചിന്ന രാജപ്പ പറഞ്ഞു. വർഷങ്ങളോളം പ്രതിപക്ഷ നേതാവായിരുന്നിട്ടും അദ്ദേഹത്തിന് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സുരക്ഷ ഉറപ്പുവരുത്തണമെന്നും ചിന്ന രാജപ്പ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP