Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാല് കോടിരൂപയുടെ മേഴ്‌സിഡസ് ബെൻസ് വാങ്ങിയിട്ടും മുഖ്യമന്ത്രിക്ക് പേടി മാറുന്നില്ല; ഏഴുകോടി മുടക്കി മിന്നലുകളെ വരെപ്രതിരോധിക്കുന്ന ആഡംബര ബസ് വാങ്ങി തെലുങ്കാന മുഖ്യമന്ത്രി; മാവോയിസ്റ്റുകളെ പേടിച്ച് ചന്ദ്രേശേഖര റാവുവിന്റെ യാത്ര ആഡംബര വാഹനങ്ങളിൽ

നാല് കോടിരൂപയുടെ മേഴ്‌സിഡസ് ബെൻസ് വാങ്ങിയിട്ടും മുഖ്യമന്ത്രിക്ക് പേടി മാറുന്നില്ല; ഏഴുകോടി മുടക്കി മിന്നലുകളെ വരെപ്രതിരോധിക്കുന്ന ആഡംബര ബസ് വാങ്ങി തെലുങ്കാന മുഖ്യമന്ത്രി; മാവോയിസ്റ്റുകളെ പേടിച്ച് ചന്ദ്രേശേഖര റാവുവിന്റെ യാത്ര ആഡംബര വാഹനങ്ങളിൽ

ഹൈദരാബാദ്: തെലുങ്കാനയിൽ മാവോയിസ്റ്റ് ആക്രമണം ഏത് നിമിഷവും നടക്കാം എന്ന സാധ്യതയാണ് ഉള്ളത്. അയൽ സംസ്ഥാനങ്ങളിലെല്ലാം വലിയ വിധത്തിൽ മാവോയിസ്റ്റ് വേട്ട നടക്കുമ്പോൾ ആ ഭയം തെലുങ്കാന മുഖ്യമന്ത്രിയേയും നേരിട്ടിരിക്കുകയാണ്.

മാവോയിസ്റ്റിന്റെ ഭീഷണി കണക്കിലെടുത്ത് സുരക്ഷ വർധിപ്പിക്കുകയാണ് ചന്ദ്രശേഖര റാവു. ദീർഘദൂര യാത്രകൾക്കായി മൂന്നുവർഷം മുൻപു വാങ്ങിയ നാലുകോടി രൂപയുടെ ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡീസ് ബെൻസ് ബസ് നിലവിലുള്ളപ്പോൾ തന്നെ യാത്രകൾക്കായി ഏഴുകോടി രൂപ ചെലവിൽ ബുള്ളറ്റ് മൈൻ പ്രൂഫ് ആഡംബര ബസ് ഒരുക്കുകയാണ് തെലുങ്കാന.അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ അധികമായി ഉൾക്കൊള്ളിച്ചാണ് പുതിയ ബസ് വാങ്ങുന്നത്.

സംസ്ഥാന റോഡ്‌സ് ആൻഡ് ബിൽഡിങ്‌സ് വകുപ്പിനാണു ബസിന്റെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്. ടെൻഡർ നടപടികൾക്കായി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു.

ആഭ്യന്തര പര്യടനങ്ങൾക്കു ഹെലികോപ്റ്റർ ആണ് ഉപയോഗിക്കുന്നതെങ്കിലും ജില്ലകളിൽ കൂടുതൽ സമയം തങ്ങേണ്ടിവരുമ്പോഴാണു പുതിയ ബസ് പ്രയോജനപ്പെടുത്തുക എന്നാണ് ആഭ്യന്തര വകുപ്പ പറയുന്നത്. തെലങ്കാന, ആന്ധ്രപ്രദേശ് സംയുക്ത നക്‌സൽ വിരുദ്ധ സേന കഴിഞ്ഞയാഴ്ച ഛത്തീസ്‌ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചതിനു പിന്നാലെ പുതിയ ഭീഷണികൾകൂടി ഉയർന്നതു കണക്കിലെടുത്താണിതെന്നാണ് ആഭ്യന്തരവകുപ്പ് വിശദീകരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP