Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകാനാവില്ലെന്ന അരുൺ ജെയ്റ്റ്‌ലിയുടെ പ്രസ്താവനക്ക് പിന്നാലെ കടുത്ത തീരുമാനമെടുത്ത് ടിഡിപി; പാർട്ടിയുടെ മന്ത്രിമാർ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് നാളെ രാജിവെക്കും; തെലുങ്കുദേശം പാർട്ടി എൻഡിഎ മുന്നണി വിട്ടേക്കുമെന്ന് സൂചന; കേന്ദ്രം വഞ്ചിച്ചെന്നും ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകാനാവില്ലെന്ന അരുൺ ജെയ്റ്റ്‌ലിയുടെ പ്രസ്താവനക്ക് പിന്നാലെ കടുത്ത തീരുമാനമെടുത്ത് ടിഡിപി; പാർട്ടിയുടെ മന്ത്രിമാർ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് നാളെ രാജിവെക്കും; തെലുങ്കുദേശം പാർട്ടി എൻഡിഎ മുന്നണി വിട്ടേക്കുമെന്ന് സൂചന; കേന്ദ്രം വഞ്ചിച്ചെന്നും ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: തെലുങ്കുദേശം പാർട്ടി എൻഡിഎ മുന്നണി വിട്ടേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യം കേന്ദ്രസർക്കാർ തള്ളിയതിനെ തുടർന്നാണിത്. ടി.ഡി.പി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവർ കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവെക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. എന്നാൽ എൻഡിഎ സഖ്യം വിടുമെന്നു തന്നെയാണ് ടിഡിപിയുടെ മുതിർന്ന നേതാക്കൾ സൂചിപ്പിക്കുന്നത്. ടിഡിപിയുടെ രണ്ടു കേന്ദ്രമന്ത്രിമാരെ പിൻവലിച്ച ശേഷമായിരിക്കും സഖ്യം വിടുന്ന കാര്യം പ്രഖ്യാപിക്കുക.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകില്ലെന്നും പ്രത്യേക പാക്കേജ് അനുവദിക്കുകയാവും ചെയ്യുകയെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി നേരത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എൻ.ഡി.എ സഖ്യം ഉപേക്ഷിക്കാൻ ടി.ഡി.പി ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പാർട്ടി ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് ചന്ദ്രബാബു നായിഡു മാധ്യമങ്ങളോട് പറഞ്ഞു.

ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകാനാവില്ലെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇന്നു വ്യക്തമാക്കിയിരുന്നു. 'വൈകാരിക വിക്ഷോഭങ്ങള'ല്ല കേന്ദ്ര സഹായത്തിന്റെ തോതു നിശ്ചയിക്കുന്നതെന്നും ജയ്റ്റ്‌ലി ഓർമിപ്പിച്ചു. ആന്ധ്രാപ്രദേശിന്റെ വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ ഇതിനകം 4,000 കോടി രൂപ നൽകിയിട്ടുണ്ട്. ഇനി നൽകാനുള്ളത് 138 കോടി രൂപ മാത്രമാണ്. രാഷ്ട്രീയ കാരണങ്ങളുടെ പേരിൽ മാത്രം സഹായങ്ങൾ വർധിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിനു പരിമിതിയുണ്ടെന്നും ജയ്റ്റ്‌ലി ഓർമിപ്പിച്ചു.

ജെയ്റ്റ്‌ലി പ്രസ്താവന വന്നതിനു പിന്നാലെയാണ് കടുത്ത തീരുമാനമെടുക്കാൻ ടിഡിപി ആലോചിക്കുന്നത്. എന്നാൽ ഇതുവെറും ഭയപ്പെടുത്തൽ മാത്രമാണെന്നാണ് ബിജെപി ക്യാമ്പിന്റെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP