Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ്-ബിജെപി ഇതര മൂന്നാം മുന്നണി രൂപീകരണ ശ്രമങ്ങൾ സജീവമാകുന്നു; ചന്ദ്രശേഖർ റാവുവും മമത ബാനർജിയും കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തി; മൂന്നാം മുന്നണി രാജ്യത്ത് ആവശ്യമാണെന്ന് കെ ചന്ദ്രശേഖർ റാവു

കോൺഗ്രസ്-ബിജെപി ഇതര മൂന്നാം മുന്നണി രൂപീകരണ ശ്രമങ്ങൾ സജീവമാകുന്നു; ചന്ദ്രശേഖർ റാവുവും മമത ബാനർജിയും കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തി; മൂന്നാം മുന്നണി രാജ്യത്ത് ആവശ്യമാണെന്ന് കെ ചന്ദ്രശേഖർ റാവു

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് - ബിജെപി ഇതര മൂന്നാം മുന്നണി രൂപവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

തിരഞ്ഞെടുപ്പിൽ മറ്റൊരു മുന്നണി കൂടി വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കെ ചന്ദ്രശേഖരറാവു പറഞ്ഞു. ഏതാനും പാർട്ടികൾ ഉൾപ്പെട്ട മുന്നണി ആയിരിക്കില്ല രൂപവത്കരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടിയുള്ള മുന്നണിയാവും അത്. മൂന്നണിക്ക് കൂട്ടായ നേതൃത്വമാവും ഉണ്ടാവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ച ഒരു നല്ല തുടക്കമാണെന്ന് മമത ബാനർജി പ്രതികരിച്ചു. രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയിള്ള കാര്യങ്ങളാണ് കൂടിക്കാഴ്ചയ്ക്കിടെ ചർച്ച ചെയ്തതെന്നും അവർ പറഞ്ഞു.

കോൺഗ്രസ് - ബിജെപി ഇതര സഖ്യം രാജ്യത്ത് ആവശ്യമാണെന്ന് കെ ചന്ദ്രശേഖർ റാവു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുന്നണിക്ക് നേതൃത്വം നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തിന്റെ പുരോഗതി ഉറപ്പാക്കുന്നതിൽ ബിജെപിയും കോൺഗ്രസും നേതൃത്വം നൽകിയ സർക്കാരുകൾ ദയനീയമായി പരാജയപ്പെട്ടു. രാജ്യത്തിന്റെ വികസനം ലക്ഷ്യമാക്കി സമാന ചിന്താഗതിക്കാരായ പാർട്ടികളുമായും നേതാക്കളുമായും ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം കൊൽക്കത്തയിലെത്തി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP