Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങൾ തേടി ഇന്ത്യയുടെ അഭിമാനപദ്ധതി വീണ്ടും; ചന്ദ്രയാൻ-2 ഏപ്രിലിൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ

പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങൾ തേടി ഇന്ത്യയുടെ അഭിമാനപദ്ധതി വീണ്ടും; ചന്ദ്രയാൻ-2 ഏപ്രിലിൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചന്ദ്രയാൻ-2 ഏപ്രിലിൽ വിക്ഷേപിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, വിക്ഷേപണത്തിന് നിശ്ചയിച്ചിരിക്കുന്നത് എപ്രിലാണെങ്കിലും എന്തെങ്കിലും കാരണത്താൽ ഇത് നീട്ടിവയ്‌ക്കേണ്ടിവന്നാൽ നവംബറിലാകും വിക്ഷേപണം നടക്കുകയെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ വിശദീകരിച്ചു.

ചന്ദ്രനിലിറങ്ങി പര്യവേക്ഷണം നടത്തുന്ന റോവർ ഉൾപ്പെടെ അടങ്ങുന്നതാണ് ചന്ദ്രയാൻ-2. 800 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. റോവറിനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ അറിയിച്ചു.
ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ റോവർ ഇറക്കി പര്യവേക്ഷണം നടത്തുന്ന ഐ.എസ്.ആർ.ഒയുടെ ആദ്യത്തെ പദ്ധതിയാണ് ചന്ദ്രയാൻ-2. ഇവിടെ പര്യവേക്ഷണം നടത്തിയാൽ പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്നേവരെ ഒരു ദൗത്യവും ഈ ഭാഗത്ത് പര്യവേക്ഷണം നടത്തിയിട്ടില്ല. ചന്ദ്രന്റെ മധ്യരേഖയോടടുത്ത പ്രദേശത്തുമാത്രമെ പര്യവേക്ഷണം ഇതുവരെ നടന്നിട്ടുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറ് ചക്രങ്ങളുള്ള റോവറാണ് ചന്ദ്രനിൽ ഇറങ്ങുക. ഭൂമിയിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് സ്വയം ചലിക്കാൻ ശേഷിയുള്ളതാകും ഇത്.ചന്ദ്രനെ ഭ്രമണം ചെയ്യുന്ന പേടകം, റോവർ, ഇതിനെ ചന്ദ്രനിലിറക്കാനുള്ള ലാൻഡർ എന്നീ മൂന്നു ഭാഗങ്ങളാണ് ചാന്ദ്രയാൻ രണ്ടിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP