Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാനൽ വാർത്താ അവതാരകയ്ക്ക് കെട്ടിടത്തിൽ നിന്നും വീണ് ദാരുണാന്ത്യം; മരിച്ചത് സീ ന്യൂസ് അവതാരക രാധികാ കൗശിക; 27കാരിയുടേത് ആത്മഹത്യയെന്നും സംശയം; സംഭവ സമയത്ത് ഇവരുടെ വീട്ടിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തെന്നും പൊലീസ്

ചാനൽ വാർത്താ അവതാരകയ്ക്ക് കെട്ടിടത്തിൽ നിന്നും വീണ് ദാരുണാന്ത്യം; മരിച്ചത് സീ ന്യൂസ് അവതാരക രാധികാ കൗശിക; 27കാരിയുടേത് ആത്മഹത്യയെന്നും സംശയം; സംഭവ സമയത്ത് ഇവരുടെ വീട്ടിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

നോയിഡ: ചാനൽ വാർത്താ അവതാരകയ്ക്ക് കെട്ടിടത്തിൽ നിന്നും വീണ് ദാരുണാന്ത്യം. നോയിഡയിലെ സീ ന്യൂസ് അവതാരകയായ രാധിക കൗശികാണ് മരിച്ചത്. നാലു നില കെട്ടിടത്തിന് മുകളിൽ നിന്നും വീണാണ് രാധിക മരിച്ചത്. 27കാരിയുടെ മരണം ആത്മഹത്യയാകാമെന്ന് പൊലീസ് പറയുന്നു. ജയ്പൂർ സ്വദേശിനിയായ ഇവർ നാലു മാസത്തോളമായി ന്യൂഡൽഹിയിൽ താമസിച്ചു വരികയായിരുന്നു.

സുരക്ഷാ ഗാർഡാണ് പൊലീസിനെ ആദ്യം വിവരമറിയിച്ചത്. പുലർച്ചെ 3.30ഓടെയാണ് മരണമുണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. സംഭവ സമയത്ത്, ഇവരുടെ വീട്ടിൽ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നുവെന്നും നിരവധി മദ്യക്കുപ്പികൾ കണ്ടതായും പൊലീസ് പറഞ്ഞു. സീ ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകനും രാധികയുടെ സഹപ്രവർത്തകനുമായ രാഹുൽ അവസ്തി സംഭവ ദിവസം രാധികയുടെ ഒപ്പമുണ്ടായിരുന്നുവെന്നു.

മരിച്ച മാധ്യമപ്രവർത്തകയുടെ ഫോണിൽ നിന്നും വിലപ്പെടുന്ന രേഖകൾ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. മരണം ആത്മഹത്യയോ കോലപാതകമാണോ അതോ അപകടമരണമാണോ എന്ന് അന്വേഷിച്ച് വരികയാണ്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിന് അയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP