Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുബോധ് കുമാർ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം; 38 പ്രതികളിൽ 5 പേർക്കെതിരെ കൊലക്കുറ്റവും; ഉദ്യോഗസ്ഥനെ വളഞ്ഞതും വെടിവെച്ചതും 5 പേരെന്നും റിപ്പോർട്ട്

സുബോധ് കുമാർ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം; 38 പ്രതികളിൽ 5 പേർക്കെതിരെ കൊലക്കുറ്റവും; ഉദ്യോഗസ്ഥനെ വളഞ്ഞതും വെടിവെച്ചതും 5 പേരെന്നും റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

ലഖ്‌നൗ: ബുലന്ദ്ഷഹറിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ പോസീസ് ഉദ്യോഗസ്ഥൻ സുബോധ്കുമാർ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. 2018 ഡിസംബർ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗോവധം ആരോപിച്ച് നടന്ന അക്രമത്തിലാണ് കൊലപാതകം നടന്നത്. സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം സമർപ്പിച്ച കുറ്റ പത്രത്തിൽ. 38 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. ഇതിൽ അഞ്ച് പേർക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

സുബോധ് കുമാർ സിംഗിനെ അഞ്ച് പേർ ചേർന്ന് വളയുകയും ഇതിൽ ഒരാൾ അദ്ദേഹത്തെ വെടിവെക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. 2018 ഡിസംബർ മൂന്നിനായിരുന്നു ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണം നടന്നത്. സംഘർഷത്തിൽ സുബോധ് കുമാർ സിങ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. പശുവിനെ കൊന്നെന്ന് ആരോപിച്ച് ബജ്റംഗ്ദൾ നേതാവ് യോഗേഷാണ് പൊലീസിൽ വ്യാജ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP