Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചെന്നൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതിനിടെ ഇൻഡിഗോ എയർലൈൻസിന്റെ ബസിന് തീപിടിച്ചു; 50ഓളം പേരുമായി പുറത്തേക്ക് പോയ ബസിൽ പടർന്ന തീ ഉടൻ തന്നെ അണച്ചതിനാൽ ആർക്കും പരിക്കില്ല

ചെന്നൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതിനിടെ ഇൻഡിഗോ എയർലൈൻസിന്റെ ബസിന് തീപിടിച്ചു; 50ഓളം പേരുമായി പുറത്തേക്ക് പോയ ബസിൽ പടർന്ന തീ ഉടൻ തന്നെ അണച്ചതിനാൽ ആർക്കും പരിക്കില്ല

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇൻഡിഗോ എയർലൈൻസിന്റെ ബസിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. എന്നാൽ കൃത്യ സമയത്ത് തന്നെ തീ അണയ്ക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി.

അമ്പതോളം യാത്രക്കാരായിരുന്നു ഈ സമയത്ത് ബസിലുണ്ടായിരുന്നതെന്ന് വിമാനത്താവള ജീവനക്കാരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. തീ ഉടൻ തന്നെ അണച്ചതിനാൽ ആർക്കും പരിക്കില്ല. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. അറൈവൽ പോയിന്റിന് അരികിൽ വച്ചാണ് ബസിന് തീപിടിച്ചത്. ഉടൻ തന്നെ ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാർ തീയണച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP