Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ചെന്നൈയിൽ നിന്നു ഡൽഹിയിലേക്കു ട്രെയിൻ യാത്ര വെറും ആറു മണിക്കൂർ; ചൈനയുമായി ചേർന്ന് അതിവേഗ റെയിൽപ്പാത വരുന്നു

ഇനി ചെന്നൈയിൽ നിന്നു ഡൽഹിയിലേക്കു ട്രെയിൻ യാത്ര വെറും ആറു മണിക്കൂർ; ചൈനയുമായി ചേർന്ന് അതിവേഗ റെയിൽപ്പാത വരുന്നു

ന്യൂഡൽഹി: വെറും ആറു മണിക്കൂർകൊണ്ടു ചെന്നൈയിൽ നിന്നു ഡൽഹിയിലേക്ക് ട്രെയിനിൽ സഞ്ചരിക്കാം. അതിവേഗ റെയിൽപ്പാതയ്ക്കുള്ള നടപടികൾ അതിവേഗം നീക്കാനാണ് പുതിയ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റെ തീരുമാനം.

സംഗതി യാഥാർഥ്യമായാൽ 1754 കിലോമീറ്റർ ദൂരം വെറും ആറു മണിക്കൂർ കൊണ്ടു സഞ്ചരിക്കാനാകും. ഈ റെയിൽ പാതയിലൂടെ ട്രെയിനുകൾ മണിക്കൂറിൽ 300 കിലോ മീറ്റർ വേഗതയിലാകും പായുക. ചൈനയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നത്.

പദ്ധതിയുടെ നിർമ്മാണച്ചെലവ് ഏകദേശം രണ്ടു ലക്ഷം കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള അതിവേഗ റെയിൽ കോറിഡോർ ബീജിങ്ങിനും ഗ്വാങ്ഷുവിനും ഇടയിലാണ്. ചെന്നൈ-ഡൽഹി പദ്ധതിയുടെ സാധ്യതാ പഠനത്തിനായി അധികൃതർ വരുന്ന 24ന് ബീജിങ് സന്ദർശിക്കാനൊരുങ്ങുകയാണ്.

അതിവേഗ പാതയടക്കമുള്ള തന്റെ സ്വപ്നങ്ങൾക്കൊപ്പം എത്താൻ കഴിയാത്തതിനാലാണ് ഡി വി സദാനന്ദ ഗൗഡയെ മാറ്റി സുരേഷ് പ്രഭുവിനെ റെയിൽവേയുടെ ചുമതല ഏൽപ്പിച്ചതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസം കാത്തുസൂക്ഷിക്കും എന്ന സൂചനയാണ് അതിവേഗ പാതയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള ശ്രമത്തിലൂടെ സുരേഷ് പ്രഭു നൽകുന്നത്. സ്വപ്നം യാഥാർത്ഥ്യമായാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അതിവേഗ റയിൽ പാതയാകും ഇത്.

24നു ചൈന സന്ദർശിക്കുന്ന റയിൽവെ അധികൃതർ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവയ്ക്കും. ഇതിനു പുറമെ, രാജ്യത്തെ വിവിധ നഗരങ്ങളെ അതിവേഗ റെയിൽ വഴി ബന്ധിപ്പിക്കാനും നരേന്ദ്ര മോദിക്കു പദ്ധതിയുണ്ട്. ഡൽഹി-മുംബൈ, മുംബൈ-ചെന്നൈ, ചെന്നൈ-കൊൽക്കത്ത, കൊൽക്കത്ത-ഡൽഹി, മുംബൈ-കൊൽക്കത്ത പാതകളാണ് ഈ പദ്ധതിയിൽപെടുന്നത്. ജപ്പാൻ ആസ്ഥാനമായുള്ള കമ്പനി ഇന്ത്യയിലെ ആദ്യ അതിവേഗ റെയിൽ പാതാ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് പാതയുടെ സാധ്യതാ പഠനം നടത്തുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP