Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരനെ പ്രണയവഞ്ചന കേസിൽ പൊലീസ് പൊക്കി; കല്യാണം കൂടാനെത്തിയ യുവാവ് വരനായി യുവതിയെ താലിചാർത്തി

വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരനെ പ്രണയവഞ്ചന കേസിൽ പൊലീസ് പൊക്കി; കല്യാണം കൂടാനെത്തിയ യുവാവ് വരനായി യുവതിയെ താലിചാർത്തി

ചെന്നൈ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരനെ പ്രണയ വഞ്ചന കേസിൽ പൊലീസ് പൊക്കിയപ്പോൾ കല്യാണം കൂടാനെത്തിയ യുവാവ് വരനായി യുവതിയെ താലിചാർത്തി. ചെന്നൈയിലാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കാര്യങ്ങൾ അരങ്ങേറിയത്. വിവാഹത്തിനെത്തേണ്ടിയിരുന്ന വരനെ മുഹൂർത്തത്തിന് മണിക്കൂറുകൾക്ക് മുൻപ് പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് കല്യാണം മുടങ്ങുമെന്ന് ഘട്ടം വന്നപ്പോൾ വീട്ടുകാർ പുതിയ വരനെ തേടി നിമിഷങ്ങൾക്കകം നിശ്ചയിച്ച മുഹൂർത്തത്തിൽ വിവാഹം നടത്തി. 

വിവാഹവാഗ്ദാനം നൽകിയശേഷം വഞ്ചിച്ചെന്ന് കാട്ടി യുവതി പരാതി നൽകിയതോടെയാണ് വരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറെക്കാലമായി തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നെന്നും, വിവാഹ വാഗ്ദാനം നൽകിയശേഷം തന്ന ലൈംഗികമായി ഉപയോഗിച്ചെന്നും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നുണ്ട്. യുവാവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഒരുങ്ങിയപ്പോഴാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസ് വരനെ വിവാഹ മണ്ഡപത്തിൽ എത്തുന്നതിന് മുമ്പ് അറസ്റ്റു ചെയ്തത്. വഞ്ചനക്കേസിൽ വരനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ വധുവിന്റെ വീട്ടുകാർ വിവാഹത്തിന് ക്ഷണിച്ചവരുടെ മുന്നിൽ നാണംകെടുമെന്നായപ്പോഴാണ് മറ്റൊരു വരനെ പരിഗണിക്കുന്ന കാര്യം ബന്ധുക്കൾ മുന്നോട്ടുവച്ചത്.

വധുവിന്റെ പിതൃസഹോദരിയുടെ പുത്രൻ പകരക്കാരനാകട്ടെയെന്ന് ബന്ധുക്കളിൽ തന്നെ ചിലർ നിർദേശിച്ചു. വധുവിനോട് അഭിപ്രായം ആരാഞ്ഞപ്പോൾ അവരും സമ്മതം മൂളി. പിന്നീട് ഉടൻ തന്നെ നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തത്തിൽ വിവാഹം നടത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP